അബൂദബി : ഒക്ടോബർ ഏഴു മുതൽ പത്തുവരെ നടക്കുന്ന ‘വേൾഡ് റോഡ് കോൺഗ്രസ് അബൂദബി 2019െൻറ ഭാ ഗമായി തലസ്ഥാനത്തെ റോഡ് ഗതാഗത മേഖലയിലെ ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക നേട്ടങ്ങളും ആഗോള വിദഗ്ധർക്കു മുമ്പിൽ പ്രദർശിപ്പിക്കുന്നു. ഏകീകൃത ഗതാഗത നെറ്റ്വർക്ക്, ദൈനംദിന പ്രവർത്തനങ്ങൾ, ഭാവി പദ്ധതികൾക്കായുള്ള ആസൂത്രണം എന്നിവ സംബന്ധിച്ച വിലപ്പെട്ട ഉൾക്കാഴ്ചകളും പ്രതിനിധികൾക്ക് നൽകുന്നതാവും പ്രദർശനം.അബൂദബി ട്രാഫിക് മാനേജ്മെന്റ് സെൻറർ, ഖലീഫ ഇൻഡസ്ട്രിയൽ സോൺ, ഖലീഫ പോർട്ട്, യാസ് മറീന സർക്യൂട്ട് എന്നിവയിലെ നിർമാണ വൈദഗ്ധ്യങ്ങളും പ്രദർശനത്തിൽ ഉൾപ്പെടും.
അബൂദബിയിലെ മസ്ദർ സിറ്റി, രാജ്യാന്തര വിമാനത്താവളത്തിലെ പുതിയ മിഡ്ഫീൽഡ് ടെർമിനൽ കെട്ടിടം, എയർപോർട്ട് ഇൻറർചേഞ്ച് പ്രോജക്റ്റ്, ഉം ലാഫിന ബ്രിഡ്ജസ്-റോഡ്സ് പ്രോജക്റ്റ് എന്നിവയും റോഡ് കോൺഗ്രസ് പ്രതിനിധികൾക്ക് വേറിട്ട നിർമ്മാണ അടയാളങ്ങളായി അവതരിപ്പിക്കും. ലോകത്തെ മികച്ച റോഡുകൾക്കായി 2017-18 ലെ വേൾഡ് ഇക്കണോമിക് ഫോറം പ്രസിദ്ധീകരിച്ച ആഗോള മത്സര റിപ്പോർട്ടിൽ ഒന്നാം സ്ഥാനത്തെത്തിയ അബൂദബി നഗരത്തിലെ അത്യാധുനിക റോഡ് ഇൻഫ്രാസ്ട്രക്ചറുകൾ എടുത്തുകാണിക്കാനുള്ള അവസരമാവും അബൂദബിയിൽ നടക്കുന്ന വേൾഡ് റോഡ് കോൺഗ്രസ് 2019 എന്ന് ചെയർമാൻ അഹമ്മദ് അൽ ഹമ്മദി ചൂണ്ടിക്കാട്ടി.‘സംസ്കാരങ്ങളെ ബന്ധിപ്പിക്കാൻ സമ്പദ് വ്യവസ്ഥയെ പ്രാപ്തമാക്കുക’എന്നതാണ് വേൾഡ് റോഡ് കോൺഗ്രസിെൻറ ഇത്തവണത്തെ പ്രമേയം. ആതിഥേയത്വം വഹിക്കുക. വേൾഡ് റോഡ് കോൺഗ്രസ് വെബ്സൈറ്റ് വഴി രജിസ്ട്രേഷന് അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.