ദുബൈ: ലോക പാര അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിെൻറ ചരത്രത്തിലാദ്യമായി യു.എ.ഇക്ക് മെഡൽനേട്ടം. ലണ്ടനിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ മുഹമ്മദ് അൽ ഹമ്മാദിയാണ് ഒരു വെള്ളിയും വെങ്കലവും നേടി രാജ്യത്തിന് ഇരട്ടിമധുരം പകർന്നത്. പുരുഷന്മാരുശട 400മീ വീൽചെയർ ടി 34 വിഭാഗത്തിലും 100മീ ഒാട്ടത്തിലുമാണ് ഹമ്മാദി ലണ്ടൻ ഒളിമ്പിക് സ്റ്റേഡിയത്തിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തിയത്. തുണീഷ്യയുടെ വാലിദ് കറ്റിലയാണ് രണ്ടിനത്തിലും സ്വർണം നേടിയത്.
കഴിഞ്ഞ ചൊവ്വാഴ്ച പരിശീലനത്തിനിടയിൽ അപകടത്തിൽ മരിച്ച യു.എ.ഇയുടെ ജാവലിൻ-ഷോട്ട്പുട്ട് ഏറുകാരനായ അബ്ദുല്ല ഹയാഇൗക്ക് അൽ ഹമ്മാദി മെഡൽ നേട്ടം സമർപ്പിച്ചു. കഴിഞ്ഞവർഷം ബ്രസീലിലെ റിയോഡി ജനീറോയിൽ നടന്ന പാര ഒളിമ്പിക്സിൽ അൽ ഹമ്മാദി യു.എ.ഇക്ക് വേണ്ടി സ്വർണം നേടിയിരുന്നു. ലണ്ടനിൽ നാലിനത്തിൽ മത്സരിക്കുന്ന ഹമ്മാദിയുടെ അടുത്ത രണ്ടിനങ്ങൾ വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.