മുഹബ്ബത്ത് കി ബസാറിന്റെ പോസ്റ്റർ പി.വി. അബ്ദുൽ വഹാബ് എം.പി പ്രകാശനം ചെയ്യുന്നു
ദുബൈ: സാമുദായിക സൗഹാർദം നിലനിർത്താൻ പ്രവർത്തിക്കണമെന്ന് പി.വി. അബ്ദുൽ വഹാബ് എം.പി. ദുബൈ മണലൂർ മണ്ഡലം കെ.എം.സി.സി ജനുവരി 26ന് ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മുഹബ്ബത്ത് കി ബസാറിന്റെ പോസ്റ്റർ ദുബൈയിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പത്ത് വർഷമായി രാജ്യത്തിന്റെ ഭരണഘടന തകർക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് കേന്ദ്ര സർക്കാറിൽ നിന്നും ചില സംസ്ഥാന സർക്കാറുകളിൽ നിന്നും ഉണ്ടായി കൊണ്ടിരിക്കുന്നത്. റിപ്പബ്ലിക് എന്ന പദത്തിന്റെ അർഥം തന്നെ മാറുന്ന രീതിയിലാണ് സംഘ്പരിവാറിന്റെ പ്രവർത്തനങ്ങളെന്ന് അബ്ദുൽ വഹാബ് ചൂണ്ടിക്കാട്ടി.
സാദിഖലി ശിഹാബ് തങ്ങൾ നടത്തുന്നത് സാമുദായിക സൗഹാർദം നിലനിർത്തുന്നതിനുള്ള പ്രവർത്തനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ ജില്ല പ്രസിഡന്റ് ജമാൽ മനയത്ത്, ജന. സെക്രട്ടറി ഗഫൂർ പട്ടിക്കര, ട്രഷറർ ബഷീർ വരവൂർ, സംസ്ഥാന പ്രവർത്തക സമിതി അംഗം മുഹമ്മദ് വെട്ടുകാട്, ജില്ല വൈസ് പ്രസിഡന്റ് ആർ.വി.എം. മുസ്തഫ, സെക്രട്ടറിമാരായ ഹനീഫ് തളിക്കുളം, ജംഷീർ പാടൂർ, മണ്ഡലം പ്രസിഡന്റ് ഷക്കീർ കുന്നിക്കൽ, ഭാരവാഹികളായ മുഹമ്മദ് ഹർഷാദ്, റഷീദ് പുതുമനശ്ശേരി, മുഹമ്മദ് നൗഫൽ, ജാബിർ മജീദ്, ഷെമീം മണക്കോട്ട് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.