ലോകം മാറ്റിമറിക്കാൻ ഫുട്​ബാൾ കളിയുമായി വനിതകൾ

ദുബൈ: സസ്​റ്റെയ്​നബിൾ സിറ്റിയിലെ കളിക്കളത്തിൽ ​സാക്ഷാൽ ലോകകപ്പ്​ കളിക്കുന്നതിനെക്കാൾ ആവേശത്തിലായിരുന്നു കളിക്കാർ. മധ്യപൂർവേഷ്യയിലെ ആദ്യത്തെ വനിതാ ലോക ഫുട്​ബാൾ ടൂർണമ​െൻറി​​െൻറ വീറും വാശിയും ഒാരോ നീക്കത്തിലും പ്രകടമായിരുന്നു. സമൂഹത്തി​​െൻറ വിവിധ തുറകളിലുള്ള 150 ഒാളം സ്​ത്രീകളാണ്​ ലോകകപ്പ്​ കളിക്കാനെത്തിയത്​. ​ലോകത്തെ മാറ്റിമറിക്കാൻ െഎക്യരാഷ്​ട്രസഭ മു​േന്നാട്ടുവച്ച 17 സുസ്​ഥിര വികസന ലക്ഷ്യങ്ങൾക്ക്​ പിന്തുണ പ്രഖ്യാപിച്ചാണ്​ മൽസരം നടത്തിയത്​. സാധാരണ ഫുട്​ബാൾ മൽസരം പോലെയായിരുന്നില്ല ഇൗ മൽസരം. 
അഞ്ച്​ പേരടങ്ങുന്ന 24 വനിതാ ടീമുകളാണ്​ മൽസരത്തിന്​ ഇറങ്ങിയത്​. ഒാരോ കളിയും ആറ്​ മിനിറ്റിൽ അവസാനിച്ചു. ഇവിടെ വിജയിക്കുന്നവർ അടുത്ത സെപ്​റ്റംബറിൽ ന്യൂയോർക്കിൽ ​െഎക്യരാഷ്​രടസഭ പൊതുസമ്മേളനത്തോടനുബന്ധിച്ച്​ നടക്കുന്ന ഫൈനലിൽ മൽസരിക്കും. ​െഎക്യരാഷ്​ട്രസഭ അമ്പാസഡർ കൂടിയായ ഹോളിവുഡ്​ നടൻ ജോൺ എബ്രഹാമും പ​െങ്കടുത്തു. ചില സമയം  റഫറിയുടെ വേഷത്തിൽ കളി നിയന്ത്രിക്കുകയും ചെയ്​തു. സ്​ത്രീകൾക്ക്​ വേണ്ടി പ്രത്യേകം തയാറാക്കിയ ഫുട്​ബാൾ ഉപയോഗിച്ചായിരുന്നു മൽസ​രം. വെള്ളിയാഴ്​ച വൈകിട്ട്​ നാലിന്​ തുടങ്ങിയ മൽസരം രാത്രി ഒമ്പതിനാണ്​ അവസാനിച്ചത്​.
 
Tags:    
News Summary - women's football-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.