ഭര്‍ത്താവി​െൻറ ഫോണ്‍ പരിശോധിച്ച ഭാര്യക്ക് പിഴ; ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിന് പിഴ

റാസല്‍ഖൈമ: ഭാര്യയും ഭര്‍ത്താവും മൊബൈല്‍ ഫോണുകള്‍ രഹസ്യമായി പരിശോധിച്ച് കലഹിക്കുന്നത് കൊള്ളാം. ശേഷം കേസും കൂട്ടവുമായി വിചാരണ പൂര്‍ത്തിയായാല്‍ പിഴ ഒടുക്കേണ്ടിവരുമെന്ന് ഉറപ്പ്.

ഭര്‍ത്താവി​െൻറ ഫോണ്‍ കൈക്കലാക്കി വിവരങ്ങള്‍ കുടുംബ ഗ്രൂപ്പില്‍ പങ്കുവെച്ചെന്ന പരാതിയില്‍ റാസല്‍ഖൈമയില്‍ അറബ് വംശജക്ക് പിഴയിനത്തില്‍ വന്നത് 5,431 ദിര്‍ഹം (ഏകദേശം ഒരു ലക്ഷം രൂപ). സമാനമായ കേസില്‍ അല്‍ ഐനില്‍ ഭാര്യയുടെ മൊബൈല്‍ ഫോണിലേക്ക് സന്ദേശമയച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ഭര്‍ത്താവിന് കോടതി വിധിച്ചത് 20,000 ദിര്‍ഹം.

തന്നെ മോശക്കാരനായി ചിത്രീകരിക്കുന്നതിന് ഭാര്യ ഫോണിലെ ചിത്രങ്ങളും വിവരങ്ങളും കുടുംബാംഗങ്ങള്‍ക്ക് കൈമാറിയെന്നായിരുന്നു റാസല്‍ഖൈമയില്‍ ഭര്‍ത്താവി​െൻറ പരാതി. മാനസിക സംഘര്‍ഷത്തിനിടയാക്കിയ സംഭവത്തില്‍ നഷ്​ടപരിഹാരം ആവശ്യപ്പെട്ടാണ് ഭര്‍ത്താവ് കോടതിയെ സമീപിച്ചത്. ഒരു ലക്ഷം ദിര്‍ഹം നഷ്​ടപരിഹാരമാവശ്യപ്പെട്ടായിരുന്നു അല്‍ ഐനില്‍ ഭര്‍ത്താവിനെതിരെ ഭാര്യ പരാതി നല്‍കിയിരുന്നത്. 

Tags:    
News Summary - Wife fined for checking husband's phone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.