എം.​എ​സ്. ബാ​aബു​രാ​ജി​ന്റെ സ്മ​ര​ണാ​ർ​ഥം ദു​ബൈ​യി​ൽ

സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട ‘ഇ​ന്ന​ലെ മ​യ​ങ്ങു​മ്പോ​ൾ’ പ​രി​പാ​ടി

‘ഇ​ന്ന​ലെ മ​യ​ങ്ങു​മ്പോ​ൾ’ ശ്ര​ദ്ധേ​യ​മാ​യി

ദു​ബൈ: ഫോ​ക്‌​ലോ​ർ സ​യാ​സി അ​ക്കാ​ദ​മി​യി​ൽ ‘ഇ​ന്ന​ലെ മ​യ​ങ്ങു​മ്പോ​ൾ’ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച ‘തീ​മാ​റ്റി​ക് ബ​യോ മ്യൂ​സി​ക്ക​ൽ ഡ്രാ​മ’ ശ്ര​ദ്ധേ​യ​മാ​യി. എം.​എ​സ്​ ബാ​ബു​രാ​ജി​ന്‍റെ ജീ​വി​ത​വും സം​ഗീ​ത​വും നാ​ട​കീ​യ അ​നു​ഭ​വ​ങ്ങ​ളും സ​മ​ന്വ​യി​പ്പി​ച്ച് മ​ല​ബാ​ർ പ്ര​വാ​സി(​യു.​എ.​ഇ) ആ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ടീം ​ഈ​വ​ൻ​ടൈ​ഡ്‌​സി​ന്റെ കാ​സെ​റ്റ് ക്ലാ​സി​ക് പ​ര​മ്പ​ര​യി​ലെ 11ാത്തെ ​പ​രി​പാ​ടി​യാ​യാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. ബാ​ബു​രാ​ജ് സ്മ​ര​ണാ​ർ​ഥം ന​ട​ത്തി​യി​രു​ന്ന ‘ന​മ്മു​ടെ സ്വ​ന്തം ബാ​ബു​ക്ക’ പ​രി​പാ​ടി​യു​ടെ ര​ണ്ടാം ഭാ​ഗ​മാ​യാ​ണി​ത്​ ഒ​രു​ക്കി​യ​ത്. ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​ൻ കെ.​കെ നി​ഷാ​ദ്, സോ​ണി​യ നി​സാം, മു​സ്ത​ഫ മാ​ത്തോ​ട്ടം, അ​ഭി വേ​ങ്ങ​ര, യൂ​സ​ഫ് കാ​ര​ക്കാ​ട് തു​ട​ങ്ങി​യ​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. പാ​ടി​യും പ​റ​ഞ്ഞും സം​വി​ധാ​യ​ക​ൻ യാ​സി​ർ ഹ​മീ​ദ് പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​നാ​യി. സി​ത്താ​റും ത​ബ​ല​യും ഹാ​ർ​മോ​ണി​യ​വും പു​ല്ലാ​ങ്കു​ഴ​ലും ഒ​പ്പം കീ​ബോ​ർ​ഡും ഗി​റ്റാ​റും റി​ഥം പാ​ഡു​മാ​യി വാ​ദ​ക​രാ​യ സ​ലീ​ൽ മ​ല​പ്പു​റം, അ​നീ​ഷ്, ജ​സ്റ്റി​ൻ, സ​ത്യ​ജി​ത്, രാ​ഗേ​ഷ്, അ​ജി​ത് വി​ക്ര​മ​ൻ എ​ന്നി​വ​രും വേ​ദി​യി​ലെ​ത്തി.

മ​ല​ബാ​ർ പ്ര​വാ​സി പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ.​അ​സീ​സ് തോ​ലേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ര​ക്ഷാ​ധി​കാ​രി ജ​മീ​ൽ ല​ത്തീ​ഫ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. പോ​ൾ ടി. ​ജോ​സ​ഫ്, ബ​ഷീ​ർ തി​ക്കോ​ടി, ബി.​എ നാ​സ​ർ, അ​ഡ്വ. മു​ഹ​മ്മ​ദ് സാ​ജി​ദ്, ഡോ. ​ബാ​ബു റ​ഫീ​ഖ്, പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ് അ​ലി, നാ​സ​ർ ബേ​പ്പൂ​ർ, മു​ഹ​മ്മ​ദ് അ​ലി, മു​ര​ളി കൃ​ഷ്ണ​ൻ, ച​ന്ദ്ര​ൻ, ജ​ലീ​ൽ മ​ഷൂ​ർ, ഷീ​ല പോ​ൾ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. മ​ല​ബാ​ർ പ്ര​വാ​സി വൈ​സ് പ്ര​സി​ഡ​ന്‍റും പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ മൊ​യ്‌​തു കു​റ്റ്യാ​ടി സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ശ​ങ്ക​ർ നാ​രാ​യ​ൺ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - ‘When Yesterday Is Gone’ is Noticeable

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.