വാട്ട്സാപ്പ് തര്‍ക്കത്തില്‍ ഭര്‍ത്താവിന്‍െറ മരണം; ഭാര്യക്ക് രണ്ടു വര്‍ഷം തടവ്

അബൂദബി: ഭര്‍ത്താവിന്‍െറ മൊബൈല്‍ ഫോണിലെ വാട്ട്സ് ആപ് സന്ദേശത്തില്‍ മറ്റൊരു സ്ത്രീയുടെ ഫോട്ടോ കണ്ടതിനത്തെുടര്‍ന്ന് ഉടലെടുത്ത വഴക്കിനൊടുവില്‍ ഭര്‍ത്താവ് കൊല്ലപ്പെട്ട കേസില്‍ അബൂദബി ക്രിമിനല്‍ കോടതി ഭാര്യക്ക്  രണ്ടു വര്‍ഷം തടവ് ശിക്ഷ വിധിച്ചു.
കൊല്ലപ്പെട്ടയാളുടെ രക്ത ബന്ധുക്കള്‍ പ്രതിയെ വധ ശിക്ഷയില്‍ നിന്ന് ഒഴിവാക്കാന്‍ അനുവാദം നല്‍കിയതിതോടെയാണ് കോടതി ശിക്ഷ തടവാക്കിയത്. ഭര്‍ത്താവിന്‍െറ രക്ത ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം ദിര്‍ഹം നഷ്ട പരിഹാരം നല്‍കണമെന്നും വിധിയില്‍ പറയുന്നുണ്ട്.
ഭര്‍ത്താവിന്‍െറ പെരുമാറ്റത്തില്‍ ഭാര്യക്ക് സംശയം ജനിച്ചതോടെയാണ ദമ്പതികള്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ തുടങ്ങിയത്. ഭര്‍ത്താവ് ഉറങ്ങുമ്പോള്‍ ഇയാളുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ച ഭാര്യ അന്യ സ്ത്രീയുടെ പടവും അവരുമായി നടത്തിയ വാട്സ് ആപ്പ് സംഭാഷണവും  കണ്ടത്തെി.
അതോടെ  ഭര്‍ത്താവിനെ ഒച്ചവെച്ചു ഉണര്‍ത്തി സ്ത്രീ ഏതെന്നു വെളിപ്പെടുത്താന്‍ ഭാര്യ ആവശ്യപ്പെട്ടു. സ്ത്രീ തന്‍െറ രണ്ടാമത്തെ ഭാര്യയാണെന്നു ഭര്‍ത്താവ് പറഞ്ഞതോടെ നിയന്ത്രണം വിട്ട ഭാര്യ അടുക്കളില്‍ നിന്ന് കത്തിയുമായി വന്നു ഭര്‍ത്താവിനെ ഭയപ്പെടുത്താന്‍ അടുത്തു വന്നു. തുടര്‍ന്ന് നടന്ന മല്‍പ്പിടുത്തത്തില്‍ കത്തി നെഞ്ചില്‍ തുളച്ചു കയറി ഭര്‍ത്താവ് മരണപ്പെടുകയായിരുന്നു.
തന്‍െറ  കക്ഷി ബോധപൂര്‍വ്വം കൊല നടത്തിയിട്ടില്ളെന്നും അബദ്ധത്തില്‍ സംഭവിച്ച മരണമായതിനാല്‍ കൊലക്കുറ്റത്തില്‍ നിന്ന് തന്‍റെ കക്ഷിയെ ഒഴിവാക്കണമെന്നും പ്രതിഭാഗം വക്കീല്‍ കോടതിയില്‍ വാദിച്ചു.

News Summary - whatsapp crime of abudabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.