‘ഗൾഫ് മാധ്യമം’ കമോൺ കേരളയിലെ മുഖ്യാതിഥിയായ കമൽ ഹാസന് ദുബൈ അഡ്രസ് ഡൗൺ ടൗണിൽ ‘ഗൾഫ് മാധ്യമം’ ഗ്ലോബൽ ബിസിനസ് ഓപറേഷൻസ് ജനറൽ മാനേജർ കെ. മുഹമ്മദ് റഫീഖ്, ചീഫ് ഓപറേറ്റിങ് ഓഫിസർ സക്കരിയ
മുഹമ്മദ്, പരിസ്ഥിതി സംരക്ഷകൻ ഡോ. അബ്ദുൽഗനി എന്നിവർ ചേർന്ന് ഔദ്യോഗികമായി ക്ഷണപത്രം കൈമാറുന്നു
ദുബൈ: അഭിനയ കുലപതി കമൽ ഹാസന് 'ഗൾഫ് മാധ്യമം' കമോൺ കേരളയിലേക്ക് സ്വാഗതം. ഷാർജ എക്സ്പോ സെന്ററിൽ ഈ മാസം 24, 25, 26 തീയതികളിൽ നടക്കുന്ന കമോൺ കേരളയിലെ മുഖ്യാതിഥിയാണ് കമൽ ഹാസൻ. മേളയുടെ സമാപന ദിനമായ 26നാണ് കമൽ ഹാസൻ വേദിയിലെത്തുന്നത്.
കേരളത്തിലെയും തമിഴ്നാട്ടിലെയും കമൽ ഫാൻസ് ഒഴുകിയെത്തുന്ന രാവിൽ ദക്ഷിണേന്ത്യൻ സംഗീതത്തിന്റെ മാസ്മരിക വിരുന്നുമായി പ്രമുഖ ഗായകർ അണിനിരക്കും.
ദുബൈ അഡ്രസ് ഡൗൺ ടൗണിലെത്തിയ 'ഗൾഫ് മാധ്യമം' പ്രതിനിധികൾ കമൽ ഹാസനെ കമോൺ കേരളയിലേക്ക് ഔദ്യോഗികമായി സ്വാഗതംചെയ്തു.
'ഗൾഫ് മാധ്യമം' ഗ്ലോബൽ ബിസിനസ് ഓപറേഷൻസ് ജനറൽ മാനേജർ കെ. മുഹമ്മദ് റഫീഖ്, ചീഫ് ഓപറേറ്റിങ് ഓഫിസർ സക്കരിയ മുഹമ്മദ്, ഇന്ത്യയുടെ ഗ്രീൻമാൻ എന്നറിയപ്പെടുന്ന പരിസ്ഥിതി സംരക്ഷകൻ ഡോ. അബ്ദുൽ ഗനി എന്നിവർ ചേർന്ന് ക്ഷണപത്രം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.