അബൂദബി: വാർണർ ബ്രോസ് വേൾഡ് അബൂദബി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവർ ചേർന്ന് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തു. സന്ദർശകർക്ക് ബുധനാഴ്ച മുതൽ പ്രവേശനം നൽകും.
നമ്മുടെ കുടുംബങ്ങൾക്ക് വിനോദ കേന്ദ്രവും വിനോദസഞ്ചാര മേഖലയിലെ സുപ്രധാന ചുവടുവെയ്പുമായ വാർണർ ബ്രോസ് വേൾഡ് തലസ്ഥാനത്തെ പുതിയ നാഴികക്കല്ലാണെന്ന് ശൈഖ് മുഹമ്മദ് ബിൻ റാശിദ് ട്വിറ്ററിൽ കുറിച്ചു. യാസ് െഎലൻഡിലെ കുടുംബ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള മറ്റൊരു ആകർഷണമാണ് വാർണർ ബ്രോസെന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് അഭിപ്രായപ്പെട്ടു.
ഏഴ് വർഷം മുമ്പ് നിർമാണം ആരംഭിച്ച വാർണർ ബ്രോസ് വേൾഡിന് 100 കോടി ദിർഹമാണ് നിർമാണ ചെലവ്. 16 ദശലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ഇവിടെ 29 റൈഡുകൾ ഒരുക്കിയിട്ടുണ്ട്. ഗോതം സിറ്റി, മെട്രോപോളിസ്, കാർട്ടൂൺ ജങ്ഷൻ, ബെഡ് റോക്ക്, ഡൈനാമിറ്റ് ഗൾച്, വാർണർ ബ്രോസ് പ്ലാസ എന്നീ സോണുകളിൽ ലൈവ് ഷോകൾ അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.