കാദർ ഏനു
Posted On
date_range Updated On
date_range പൊന്നാനി സ്വദേശി ദുബൈയിൽ നിര്യാതനായി
ദുബൈ: പൊന്നാനി മാറഞ്ചേരി സ്വദേശിയും പ്രവാസിയുമായ കാദർ ഏനു (60) ദുബൈയിൽ നിര്യാതനായി. ഏറെക്കാലമായി പ്രവാസിയാണ്. രണ്ടുദിവസമായി ദുബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ദുബൈ ഇൻകാസ് മലപ്പുറം ജില്ല കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയും പ്രിയദർശിനി മാറഞ്ചേരിയുടെ രക്ഷാധികാരിയും ആയിരുന്നു.
നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ഇക്കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനിൽ സജീവ സാന്നിധ്യമായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച മയ്യിത്ത് ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.