ഓ​ർ​മ അ​ൽ​ഖൂ​സ് മേ​ഖ​ല ക​മ്മി​റ്റി ന​ട​ത്തി​യ ര​ക്​​ത​ദാ​ന

ക്യാ​മ്പി​ൽ ര​ക്​​തം ന​ൽ​കു​ന്ന​വ​ർ

ഓ​ർ​മ ര​ക്ത​ദാ​ന ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ചു

ദു​ബൈ: ‘ര​ക്തം ദാ​നം ചെ​യ്യൂ ജീ​വ​ൻ ര​ക്ഷി​ക്കൂ’ എ​ന്ന സ​ന്ദേ​ശം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് ഓ​ർ​മ (ഓ​വ​ർ​സീ​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ദു​ബൈ) അ​ൽ​ഖൂ​സ് മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡി.​എ​ച്ച്.​എ ബ്ല​ഡ്‌ ഡൊ​ണേ​ഷ​ൻ സെ​ന്‍റ​റി​ൽ ഫെ​ബ്രു​വ​രി ഒ​ന്നി​ന്​ ര​ക്ത​ദാ​ന ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ചു.

മേ​ഖ​ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നാ​യി ഏ​ക​ദേ​ശം 170 ഓ​ളം പേ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് ര​ക്ത​ദാ​നം ന​ട​ത്തി. മേ​ഖ​ല സെ​ക്ര​ട്ട​റി സു​ഭാ​ഷ്, പ്ര​സി​ഡ​ന്‍റ്​ ഷോ​ൺ ജോ​സ​ഫ്, ട്ര​ഷ​റ​ർ ജി​ബി​ൻ, മേ​ഖ​ല വൈ​സ് പ്ര​സി​ഡ​ന്‍റ്​ മീ​ര ജ​യ​റാം എ​ന്നി​വ​രോ​ടൊ​പ്പം മേ​ഖ​ല എ​ക്സി​ക്യൂ​ട്ടി​വ്​ അം​ഗ​ങ്ങ​ളും ര​ക്ത​ദാ​ന ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

ഓ​ർ​മ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഫി​റോ​സ്, അം​ബു​ജാ​ക്ഷ​ൻ, ന​വാ​സ്, അം​ബു​ജം, ജി​സ്മി, ക​ബീ​ർ അ​ച്ചാ​ര​ത്‌, മു​ര​ളി തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - Memorial blood donation camp organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.