‘ക​മോ​ൺ കേ​ര​ള’ എ​ട്ടാം എ​ഡി​ഷ​ൻ ലോ​ഗോ പ്ര​കാ​ശ​നം ലു​ലു ഗ്രൂ​പ്പ്​ ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി നി​ർ​വ​ഹി​ക്കു​ന്നു. ഗ​ൾ​ഫ്​ മാ​ധ്യ​മം യു.​എ.​ഇ ക​ൺ​ട്രി ഹെ​ഡ്​ സാ​ജി​ദ്​ ശം​സു​ദ്ദീ​ൻ, ബി​സി​ന​സ്​ സൊ​ല്യൂ​ഷ​ൻ ഗ്ലോ​ബ​ൽ ഹെ​ഡ്​ കെ. ​മു​ഹ​മ്മ​ദ്​ റ​ഫീ​ഖ്, സി.​ഒ.​ഒ സ​ക​രി​യ്യ മു​ഹ​മ്മ​ദ്, ലു​ലു ​ഗ്രൂ​പ്പ് മാ​ർ​ക്ക​റ്റി​ങ്​ ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ വി. ​ന​ന്ദ​കു​മാ​ർ എ​ന്നി​വ​ർ സ​മീ​പം

കേ​ളി​കൊ​ട്ടു​യ​ർ​ന്ന്​ എ​ട്ടാ​മ​ത്ഭു​തം

ദു​ബൈ: ആ​ഗോ​ള​ത​ല​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ ക​രു​ത്തും മു​ന്നേ​റ്റ​വും അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന മി​ഡി​ലീ​സ്റ്റി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ന്ത്യ​ൻ വാ​ണി​ജ്യ, വി​നോ​ദ മേ​ള​യാ​യ ‘ക​മോ​ൺ കേ​ര​ള’, ന​വീ​ന​വും വി​പു​ല​വു​മാ​യ സ​ന്നാ​ഹ​ങ്ങ​ളോ​ടെ എ​ട്ടാം എ​ഡി​ഷ​ന്​ ഒ​രു​ങ്ങു​ന്നു. പ്ര​വാ​സ മ​ല​യാ​ളം ഇ​ന്നോ​ളം കാ​ണാ​ത്ത അ​ത്ഭു​ത​ക്കാ​ഴ്ച​ക​ളും അ​വ​സ​ര​ങ്ങ​ളു​മാ​യി സ​ജ്ജീ​ക​രി​ക്കു​ന്ന മേ​ള​യു​ടെ പ്ര​ഖ്യാ​പ​നം ലോ​ഗോ പ്ര​കാ​ശ​നം​ചെ​യ്ത്​ ലു​ലു ഗ്രൂ​പ്പ്​ ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി നി​ർ​വ​ഹി​ച്ചു.

ക​ഴി​ഞ്ഞ ഏ​ഴ്​ എ​ഡി​ഷ​നു​ക​ളി​ൽ​നി​ന്ന്​ വ്യ​ത്യ​സ്ത​മാ​യി വാ​ണി​ജ്യ പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ലും വി​നോ​ദ പ​രി​പാ​ടി​ക​ളി​ലും വ​ലി​യ മാ​റ്റ​ങ്ങ​ളോ​ടെ​യാ​ണ്​ എ​ട്ടാം എ​ഡി​ഷ​ൻ അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന​ത്.ഷാ​ർ​ജ ചേം​ബ​ർ ഓ​ഫ്​ കോ​മേ​ഴ്​​സ്​ ആ​ൻ​ഡ്​ ഇ​ൻ​ഡ​സ്​​ട്രി അ​ട​ക്ക​മു​ള്ള സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ മേ​യ്​ 8, 9, 10 തീ​യ​തി​ക​ളി​ലാ​യി ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ലാ​ണ്​ ‘ക​മോ​ൺ കേ​ര​ള’​യു​ടെ എ​ട്ടാം എ​ഡി​ഷ​ൻ അ​ര​ങ്ങേ​റു​ന്ന​ത്. മു​ൻ എ​ഡി​ഷ​നു​ക​ളി​ൽ​നി​ന്ന്​ വ്യ​ത്യ​സ്ത​മാ​യി കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള സം​രം​ഭ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്താ​ൻ ‘മേ​ക്​ ഇ​ൻ കേ​ര​ള’ അ​ട​ക്കം പു​തി​യ പ​വി​ലി​യ​നു​ക​ൾ ഇ​ത്ത​വ​ണ​ത്തെ സ​വി​ശേ​ഷ​ത​യാ​ണ്. യു.​എ.​ഇ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ​ഖാ​സി​മി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലാ​ണ്​ ക​ഴി​ഞ്ഞ ഏ​ഴ്​ എ​ഡി​ഷ​നു​ക​ളും അ​ര​ങ്ങേ​റി​യ​ത്.

യു.​എ.​ഇ​യി​ൽ​നി​ന്നും ഇ​ന്ത്യ​യി​ൽ​നി​ന്നു​മു​ള്ള 300ലേ​റെ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​ങ്ങ​ളും പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കു​ന്ന വി​നോ​ദ പ​രി​പാ​ടി​ക​ളും ഇ​ത്ത​വ​ണ​യും ആ​സൂ​ത്ര​ണം ചെ​യ്യു​ന്നു​ണ്ട്. യു.​എ.​ഇ​യു​ടെ കു​ടും​ബ വ​ർ​ഷാ​ച​ര​ണ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സാ​മൂ​ഹി​ക ബ​ന്ധ​ങ്ങ​ളെ ശ​ക്ത​മാ​ക്കു​ന്ന പ​രി​പാ​ടി​ക​ളും മേ​ള​യു​ടെ ഭാ​ഗ​മാ​യു​ണ്ടാ​കും. മി​ഡി​ലീ​സ്റ്റു​മാ​യി ഇ​ന്ത്യ​യു​ടെ വാ​ണി​ജ്യ ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ട് സം​ഘ​ടി​പ്പി​ക്കു​ന്ന മേ​ള​യി​ൽ യു.​എ.​ഇ​യി​ലെ​യും ഇ​ന്ത്യ​യി​ലെ​യും ഉ​ന്ന​ത വ്യ​ക്തി​ത്വ​ങ്ങ​ളും ബി​സി​ന​സ് പ്ര​മു​ഖ​രും സാ​മൂ​ഹി​ക, സാം​സ്കാ​രി​ക നേ​താ​ക്ക​ളും പ​​ങ്കെ​ടു​ക്കും. യു.​എ.​ഇ​യി​ലെ​യും ഇ​ന്ത്യ​യി​ലെ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബി​സി​ന​സ്​ രം​ഗ​ത്തെ പ്ര​മു​ഖ​രെ​യും വ​നി​ത പ്ര​തി​ഭ​ക​ളെ​യും വേ​ദി​യി​ൽ ആ​ദ​രി​ക്കും. ദു​ബൈ​യി​ൽ ന​ട​ന്ന പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ ലു​ലു ​ഗ്രൂ​പ്പ് മാ​ർ​ക്ക​റ്റി​ങ്​ ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ വി. ​ന​ന്ദ​കു​മാ​ർ, ഗ​ൾ​ഫ്​ മാ​ധ്യ​മം ബി​സി​ന​സ്​ സൊ​ല്യൂ​ഷ​ൻ ഗ്ലോ​ബ​ൽ ഹെ​ഡ്​ കെ. ​മു​ഹ​മ്മ​ദ്​ റ​ഫീ​ഖ്, സി.​ഒ.​ഒ സ​ക​രി​യ്യ മു​ഹ​മ്മ​ദ്, യു.​എ.​ഇ ക​ൺ​ട്രി ഹെ​ഡ്​ സാ​ജി​ദ്​ ശം​സു​ദ്ദീ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - The eighth miracle that happened,Common Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.