പൊ​ലീ​സ്​ ച​മ​ഞ്ഞ്​ 1.26 ദ​ശ​ല​ക്ഷം ത​ട്ടി​യ കേ​സി​ൽ വി​ചാ​ര​ണ തു​ട​ങ്ങി

ദു​ബൈ: പൊ​ലീ​സ്​ ച​മ​ഞ്ഞ്​ വ്യാ​പാ​രി​യി​ൽ നി​ന്ന്​ 1.26 ദ​ശ​ല​ക്ഷം ദി​ർ​ഹം ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ പി​ടി​യി​ലാ​യ സം​ഘ​ത്തി​നെ​തി​രെ കോ​ട​തി​യി​ൽ വി​ചാ​ര​ണ തു​ട​ങ്ങി. 2025 ഡി​സം​ബ​ർ 14ന്​ ​ദു​ബൈ-​അ​ൽ​ഐ​ൻ റോ​ഡി​ലാ​ണ്​ പൊ​ലീ​സ്​ വേ​ഷ​ത്തി​ലെ​ത്തി​യ സം​ഘം വ​ൻ ക​വ​ർ​ച്ച ന​ട​ത്തി​യ​ത്.

അ​ൽ​ഐ​നി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന്​ ശേ​ഖ​രി​ച്ച പ​ണ​വു​മാ​യി ഭാ​ര്യ​യോ​ടൊ​പ്പം ദു​ബൈ​യി​ലേ​ക്ക്​ പോ​കു​ക​യാ​യി​രു​ന്ന അ​ഫ്​​ഗാ​നി​യാ​യ ബി​സി​ന​സു​കാ​ര​നാ​ണ്​ റോ​ഡ​രി​കി​ൽ വെ​ച്ച്​ ക​വ​ർ​ച്ച​ക്കി​ര​യാ​യ​ത്. രാ​വി​ലെ ഒ​മ്പ​ത്​ മ​ണി​യോ​ടെ​യാ​ണ്​ സം​ഭ​വം. മ​ർ​ഗാം പാ​ല​ത്തി​ന്​ തൊ​ട്ട​ടു​ത്തെ​ത്തി​യ​പ്പോ​ൾ​ വെ​ള്ള നി​റ​ത്തി​ലു​ള്ള എ​സ്.​യു.​വി കാ​ർ പി​ന്തു​ട​രു​ന്ന​താ​യി ഇ​യാ​ളു​ടെ​ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. പൊ​ലീ​സ്​ പ​ട്രോ​ളി​ങ്​ സ​മ​യ​ങ്ങ​ളി​ൽ മ​റ്റ്​ വാ​ഹ​ന​ങ്ങ​ൾ റോ​ഡ​രി​കി​ലേ​ക്ക്​ മാ​റ്റു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്കാ​റു​ള്ള ചു​വ​പ്പും പ​ച്ച​യും നി​റ​ത്തി​ലു​ള്ള ലൈ​റ്റ്​ തെ​ളി​ച്ചാ​യി​രു​ന്നു വാ​ഹ​നം ഇ​വ​രെ പി​ന്തു​ട​ർ​ന്നി​രു​ന്ന​ത്​.

ഇ​ത്​ ക​ണ്ട വ്യാ​പാ​രി വാ​ഹ​നം റോ​ഡ​രി​കി​ലേ​ക്ക്​ മാ​റ്റി നി​ർ​ത്തി. ഈ ​സ​മ​യം എ​സ്.​യു.​വി​ൽ​നി​ന്ന്​ ഇ​മാ​റാ​ത്തി വേ​ഷം ധ​രി​ച്ച ഒ​രാ​ൾ അ​ടു​ത്തേ​ക്ക്​ വ​രു​ക​യും പൊ​ലീ​സ്​ ഡി​പ്പാ​ർ​ട്ട്​​മെ​ന്‍റി​ൽ നി​ന്നാ​ണെ​ന്ന്​ അ​വ​കാ​ശ​പ്പെ​ടു​ക​യും ചെ​യ്തു. വാ​ഹ​ന​ത്തി​ൽ നി​ന്ന്​ പു​റ​ത്തി​റ​ങ്ങാ​നും ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​റി​ലേ​ക്ക്​ ക​യ​റി ഇ​രി​ക്കാ​ൻ പ്ര​തി​ക​ൾ വ്യാ​പാ​രി​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. പൊ​ലീ​സാ​ണെ​ന്ന്​ ധ​രി​ച്ച വ്യാ​പാ​രി നി​ർ​ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ച്ചി​രു​ന്നു. വ്യാ​പാ​രി പ്ര​തി​ക​ളു​ടെ കാ​റി​ൽ ക​യ​റി​യ​തോ​ടെ മ​റ്റൊ​രു പ്ര​തി ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കു​ക​യും മു​ന്നി​ൽ ഓ​ടി​ച്ചു​പോ​കു​ക​യും ചെ​യ്തു.

ഈ ​സ​മ​യം മ​റ്റു​ള്ള​വ​ർ പി​റ​കി​ലാ​യി സ​ഞ്ച​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഒ​രു പ​ള്ളി​യു​ടെ സ​മീ​പം എ​ത്തി​യ​തോ​ടെ വ്യാ​പാ​രി​യു​ടെ കാ​ർ നി​ർ​ത്തി പ്ര​തി​ക​ൾ പ​രി​ശോ​ധി​ക്കു​ക​യും പ​ണം കൈ​ക്ക​ലാ​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ ഇ​ര​യോ​ട്​ പോ​കാ​ൻ ആ​വ​ശ്യ​​പ്പെ​ട്ട പ്ര​തി​ക​ൾ കാ​റു​മാ​യി സ്ഥ​ലം​വി​ടു​ക​യു​മാ​യി​രു​ന്നു​വെ​ന്ന്​ പ്രോ​സി​ക്യൂ​ഷ​ൻ അ​റി​യി​ച്ചു. 

Tags:    
News Summary - Investigation begins in case of police cheating of Rs 1.26 million

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.