വീ​ൻ അ​ൽ മ​ർ​ജാ​ൻ ദ്വീ​പ് മേ​ൽ​പാ​ല​ം

വ​ീൻ അ​ൽ മ​ർ​ജാ​ൻ ദ്വീ​പ്​ പാ​ലം നി​ർ​മാ​ണം പാ​തി പി​ന്നി​ട്ടു

ദു​ബൈ: റാ​സ​ൽ​ഖൈ​മ​യി​ലെ വീ​ൻ അ​ൽ മ​ർ​ജാ​ൻ ദ്വീ​പി​നെ ദു​ബൈ​യി​ലെ പ്ര​ധാ​ന ഹൈ​വേ​ക​ളാ​യ ഇ311, ​ഇ611 എ​ന്നി​വ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന വീ​ൻ മേ​ൽ​പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പാ​തി പി​ന്നി​ട്ടു. 548 മീ​റ്റ​ർ നീ​ള​മു​ള്ള പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ണ​മാ​കു​ന്ന​തോ​ടെ ദു​ബൈ​യി​ൽ നി​ന്ന്​ ആ​ഡം​ബ​ര ദ്വീ​പാ​യ വീ​ൻ അ​ൽ മ​ർ​ജാ​നി​ലേ​ക്കു​ള്ള യാ​ത്ര എ​ളു​പ്പ​മാ​കും. പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം ഏ​താ​ണ്ട്​ 48 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യ​താ​യാ​ണ് വീ​ൻ റി​സോ​ർ​ട്ട്​ അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

പാ​ല​ത്തി​ന്‍റെ പ​ത്ത്​ സ​പ്പോ​ർ​ട്ടി​ങ്​ കോ​ള​ങ്ങ​ളി​ൽ ഒ​മ്പ​ത്​ എ​ണ്ണ​വും ഇ​തി​ന​കം സ്ഥാ​പി​ച്ചു​ക​ഴി​ഞ്ഞു. 2026 അ​വ​സാ​ന​ത്തോ​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി അ​ടു​ത്ത വ​ർ​ഷം ഉ​ദ്​​ഘാ​ട​ന​ത്തി​ന്​ മു​ന്നോ​ടി​യാ​യി തു​റ​ന്നു​കൊ​ടു​ക്കാ​നാ​ണ്​ പ​ദ്ധ​തി​യെ​ന്ന്​ വീ​ൻ റി​സോ​ർ​ട്ട്​ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. യു.​എ.​ഇ​യി​ലെ ആ​ദ്യ സം​യോ​ജി​ത റി​സോ​ർ​ട്ടും കാ​സി​നോ​യും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്​ വീ​ൻ അ​ൽ മ​ർ​ജാ​ൻ ദ്വീ​പ്. 60 ഹെ​ക്ട​റി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ദ്വീ​പി​ൽ നി​ർ​മി​ക്കു​ന്ന സി​ഗ്​​നേ​ച്ച​ർ ട​വ​റി​ന്‍റെ നി​ർ​മാ​ണ​വും അ​തി​വേ​ഗ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

റൂ​മു​ക​ൾ, സ്യൂ​ട്ടു​ക​ൾ, ടൗ​ൺ​ഹൗ​സു​ക​ൾ, മ​റീ​ന എ​സ്​​റ്റേ​റ്റു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ ഏ​താ​ണ്ട്​ 1530 അ​തി​ഥി​ക​ൾ​ക്ക്​ താ​മ​സി​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് ഇ​വി​ടെ​ ഒ​രു​ങ്ങു​ന്ന​ത്. ഇ​തോ​ടൊ​പ്പം മ​ർ​ജാ​ൻ ദ്വീ​പ്, വീ​ൻ ബൊ​ളീ​വാ​ർ​ഡ്​ എ​ന്നി​വ​ക്ക്​ സ​മീ​പം താ​മ​സി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ​ക്കാ​യി ഒ​യാ​സി​സ്​ എ​ന്ന പേ​രി​ൽ വീ​ൻ ക​മ്യൂ​ണി​റ്റി​യും വി​ക​സി​പ്പി​ക്കു​ന്നു​ണ്ട്.

ഈ ​വ​ർ​ഷം വേ​ന​ൽ കാ​ല​മാ​കു​ന്ന​തോ​ടെ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. 26 ഏ​ക്ക​ർ വ​രു​ന്ന പ​ദ്ധ​തി​യി​ൽ 7,000 ജീ​വ​ന​ക്കാ​ർ​ക്ക്​ താ​മ​സി​ക്കാ​വു​ന്ന 15 റ​സി​ഡ​ൻ​ഷ്യ​ൽ കെ​ട്ടി​ട​ങ്ങ​ളാ​ണ്​ നി​ർ​മി​ക്കു​ക. 15,00 ല​ധി​കം താ​മ​സ സൗ​ക​ര്യ​ങ്ങ​ൾ കൂ​ടാ​തെ ഒ​ന്നി​ല​ധി​കം ഡൈ​നി​ങ്​ വേ​ദി​ക​ൾ, ആ​ഡം​ബ​ര, വെ​ൽ​ന​സ് സൗ​ക​ര്യ​ങ്ങ​ൾ, ഇ​വ​ന്‍റ്​ സ്ഥ​ല​ങ്ങ​ൾ, നീ​ന്ത​ൽ​കു​ള​ങ്ങ​ൾ, സ്വ​കാ​ര്യ ബീ​ച്ചു​ക​ൾ, ഡീ​പ്​ വാ​ട്ട​ർ മ​റീ​ന എ​ന്നി​വ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ്​ വീ​ൻ അ​ൽ​മ​ർ​ജാ​ൻ ദ്വീ​പ്. യു.​എ.​ഇ​യി​ലെ ആ​ഡം​ബ​ര ദ്വീ​പു​ക​ളി​ൽ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ ഒ​ന്നാ​യി​രി​ക്കും ഇ​തെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. 

Tags:    
News Summary - Construction of the Ween Al Marjan Island Bridge is half-completed.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.