വ്യാ​ജ ഇ-​മെ​യി​ലു​ക​ൾ​ക്കെ​തി​രെ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്

ദു​ബൈ: മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പേ​രും ഔ​ദ്യോ​ഗി​ക ലോ​ഗോ​യും ഉ​പ​യോ​ഗി​ച്ച് പ്ര​ച​രി​ക്കു​ന്ന വ്യാ​ജ ഇ-​മെ​യി​ലു​ക​ളെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി മാ​ന​വ വി​ഭ​വ​ശേ​ഷി-​എ​മി​റ​റ്റൈ​സേ​ഷ​ൻ മ​ന്ത്രാ​ല​യം. ഫ​യ​ലു​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​നും ലി​ങ്കു​ക​ൾ ക്ലി​ക്ക് ചെ​യ്യാ​നും വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ക്കാ​നും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്​ ഡേ​റ്റ മോ​ഷ​ണ​ത്തി​നും ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​നും വ​ഴി​യൊ​രു​ക്കു​മെ​ന്ന് മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. ഇ-​മെ​യി​ലു​ക​ളി​ലെ പേ​ര് വി​ശ്വ​സി​ക്ക​രു​തെ​ന്നും, മു​ഴു​വ​ൻ ഇ-​മെ​യി​ൽ വി​ലാ​സം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. വി​ലാ​സ​ത്തി​ലോ സ​ന്ദേ​ശ​ത്തി​ന്റെ ഭാ​ഷ​യി​ലോ ഘ​ട​ന​യി​ലോ കാ​ണു​ന്ന ചെ​റി​യ പി​ശ​കു​ക​ൾ പ​ല​പ്പോ​ഴും ത​ട്ടി​പ്പി​ന്റെ സൂ​ച​ന​ക​ളാ​ണെ​ന്നും മു​ന്ന​റി​യി​പ്പി​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ചു. ഉ​ട​ൻ പ്ര​തി​ക​രി​ക്കാ​ൻ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്ന സ​ന്ദേ​ശ​ങ്ങ​ളി​ൽ പ്ര​ത്യേ​ക ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.

അ​പ​രി​ചി​ത​മോ സം​ശ​യ​ക​ര​മോ ആ​യ ഉ​റ​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​റ്റാ​ച്ച്മെ​ന്റു​ക​ൾ തു​റ​ക്കാ​തി​രി​ക്കാ​നും, ലി​ങ്കു​ക​ൾ ക്ലി​ക്ക് ചെ​യ്യു​ന്ന​തി​നു​മു​മ്പ് പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്യ​ണം. പാ​സ്‌​വേ​ഡു​ക​ൾ, ഒ.​ടി.​പി​ക​ൾ, ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ, കാ​ർ​ഡ് വി​വ​ര​ങ്ങ​ൾ എ​ന്നി​വ മ​ന്ത്രാ​ല​യം ഒ​രി​ക്ക​ലും ആ​വ​ശ്യ​പ്പെ​ടി​ല്ലെ​ന്നും വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്. സ​ന്ദേ​ശ​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ്, സ്മാ​ർ​ട്ട് ആ​പ്പ്, അ​ല്ലെ​ങ്കി​ൽ 600590000 എ​ന്ന ന​മ്പ​ർ എ​ന്നി​വ ഉ​പ​യോ​ഗി​ക്കാം. ത​ട്ടി​പ്പ് സം​ശ​യി​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സ​ന്ദേ​ശ​ത്തി​ന് മ​റു​പ​ടി ന​ൽ​ക​രു​തെ​ന്നും, മു​ൻ​ക​രു​ത​ലാ​യി ഇ-​മെ​യി​ൽ പാ​സ്‌​വേ​ഡ് മാ​റ്റ​ണ​മെ​ന്നും മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു.

Tags:    
News Summary - Ministry warns against fake emails

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.