പ്രവാസികളുടെ മടക്കയാത്രാ രജിസ്ട്രേഷൻ കേന്ദ്രാനുമതി ലഭിച്ച ശേഷം -നോർക്ക

ദുബൈ: വിദേശരാജ്യങ്ങളിൽനിന്ന് മടങ്ങി വരാൻ ആഗ്രഹിക്കുന്നവരുടെ രജിസ്ട്രേഷൻ നടപടി കേന്ദ്ര സർക്കാറി​​െൻറ അനുവാ ദത്തിന് വിധേയമായി ആരംഭിക്കുമെന്ന്​ നോർക്ക. ക്വാറൻറീൻ അടക്കമുള്ള സംവിധാനം ഏർപ്പെടുത്താൻ വേണ്ടിയാണ് സംസ്ഥാനം രജിസ്ട്രേഷൻ നടത്തുന്നത്.

അല്ലാതെ വിമാന ടിക്കറ്റ് ബുക്കിംഗ് മുൻഗണനക്കോ ടിക്കറ്റ് നിരക്ക് ഇളവിനോ ഇത്​ ബാധകമല്ലെന്നും നോർക്ക സി.ഇ.ഒ വ്യക്​തമാക്കി. കേരളത്തിലെ വിമാനത്താവളത്തിൽ മടങ്ങിയെത്തുന്നവരെ പരിശോധിക്കാനും ആവശ്യമുള്ളവരെ നിരീക്ഷണത്തിലോ ക്വാറൻറീൻ കേന്ദ്രത്തിലേക്കോ മാറ്റാനുമുള്ള സംവിധാനം ഏർപ്പെടുത്തും.


കേന്ദ്രത്തിൽനിന്ന്​ അനുകൂല തീരുമാനം ലഭിക്കുന്ന മുറക്ക്​ നോർക്ക വെബ്​സൈറ്റിൽ ഇതിനായി ഓൺലൈൻ രജിസ്ടേഷൻ തുടങ്ങും.

Tags:    
News Summary - waiting for central government order for registration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.