വി.ടി. ബല്‍റാമും സന്ദീപ് വാര്യരും ഇന്ന് റാസല്‍ഖൈമയില്‍

റാസല്‍ഖൈമ: യു.എ.ഇക്ക് ആദരമര്‍പ്പിച്ച് റാക് വൈ.എം.സിയുടെ ആഭിമുഖ്യത്തില്‍ റാസല്‍ഖൈമയില്‍ ശനിയാഴ്ച സാംസ്ക്കാരിക സമ്മേളനം നടക്കും.

വൈകുംന്നേരം ഏഴിന് റാക് മാളിന് സമീപമുള്ള കിക്ക് സ്പോര്‍ട്സ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്‍റ് വി.ടി. ബലറാം മുഖ്യാതിഥിയാകും. കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ മുഖ്യ പ്രഭാഷണം നടത്തും.

റാക് ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് എസ്.എ. സലീം അധ്യക്ഷത വഹിക്കും. ഡാന്‍സ് ഡാന്‍സ് എന്ന പേരില്‍ വിവിധ കലാ പ്രകടനങ്ങള്‍ ഉള്‍പ്പെടുത്തി മെഗാ ഷോയും നടക്കും.

പ്രവേശനം സൗജന്യമായിരിക്കുമെന്ന് ഭാരവാഹികളായ കിഷോര്‍ കുമാര്‍, ആസാദ് അലി, ഡോ. ജുനൈദ് എന്നിവര്‍ അറിയിച്ചു.

Tags:    
News Summary - V.T. Balram and Sandeep Warrier in Ras Al Khaimah today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.