ഡിജിറ്റൽ പ്ലാറ്റ്ഫോമായ ‘വോയ’ സ്ഥാപക ധ്രുഷി പുതിയ സേവനങ്ങൾ അവതരിപ്പിക്കുന്നു
ദുബൈ: വിദ്യാഭ്യാസ, സാങ്കേതിക സേവന രംഗത്തെ മികച്ച ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൊന്നായ ‘വോയ’ വിദ്യാർഥികൾക്കായി നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന ആദ്യ ഏകീകൃത ഡിജിറ്റൽ സേവനങ്ങൾ അവതരിപ്പിച്ചു. വിദ്യാഭ്യാസവും വിനോദവും സമന്വയിപ്പിച്ചുള്ള സേവനങ്ങളാണ് ആപ്പിൽ ലഭ്യമാക്കിയിരിക്കുന്നത്. അക്കാദമിക് പ്രവേശനം, കരിയർ വികസനം, ഉൽപാദനക്ഷമത, സാമ്പത്തിക ഇടപാടുകൾ എന്നിവയെ ഒരൊറ്റ ഇന്റർഫേസിൽ സംയോജിപ്പിക്കുന്നതാണ് പുതിയ സംവിധാനമെന്ന് ‘വോയ’ സ്ഥാപകയായ ധ്രുഷി പറഞ്ഞു.
യു.എസിലെ മികച്ച സർവകലാശാലകളിൽ ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് പുതിയ സേവനങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നത്. സി.ജി.പി.എ ശതമാനം കണക്ക് കൂട്ടാനും നിർമിതബുദ്ധിയുടെ സഹായത്തോടെ അനുയോജ്യമായ കോഴ്സുകൾ കണ്ടെത്താനും ആപ്പിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. സ്വന്തം കഴിവുകൾ തിരിച്ചറിയാനും അതിന് അനുസരിച്ചുള്ള കോഴ്സുകൾ തെരഞ്ഞെടുക്കാനും സാധിക്കും. സർവകലാശാലകളിൽ പ്രവേശനം നേടുന്നതിന് മുമ്പായി ആപ്ലിക്കേഷനിലൂടെ വിദ്യാർഥികൾക്ക് അകാദമിക് സമയക്രമം സ്വയം നിർണയിക്കാനും വ്യക്തമായ തീരുമാനമെടുക്കാനും കഴിയും.
പരമ്പരാഗത പ്ലാറ്റ്ഫോമുകളിൽ നിന്ന് വ്യത്യസ്തമായി വിദ്യാർഥിയുടെ അക്കാദമിക് സമയക്രമത്തെ കൃത്യമായി വിന്യസിച്ച് ഓരോ മൊഡ്യൂളും ഘട്ടം ഘട്ടമായി അൺലോക്ക് ചെയ്യുന്ന ജസ്റ്റ്-ഇൻ-ടൈം പേഴ്സനലൈസേഷൻ എൻജിനാണ് വോയ അവതരിപ്പിക്കുന്നത്. ഒന്നിലധികം പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതിന് പകരം വിദ്യാഭ്യാസ, കരിയർ സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുകയാണ് വോയയെന്നും ദ്രുഷി പറഞ്ഞു.
രണ്ട് രീതിയിലാണ് ആപ്പിലൂടെ സേവനം ലഭ്യമാകുക. ട്രെയൽ വേർഷനും നിശ്ചിത ഫീസടച്ചുള്ള പ്രീമിയം വേർഷനും ‘വോയ’ വാഗ്ദാനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.