അ​ബ്ദു​ല്‍ അ​ലി

പ്ര​വാ​സി​ക​ളെ അ​വ​ഹേ​ളി​ക്കു​ന്ന ബ​ജ​റ്റ്​ -​റാ​ക്​ ചേ​ത​ന


ദു​ബൈ: കേ​ന്ദ്ര​ബ​ജ​റ്റ് കേ​ര​ള​ത്തെ​യും പ്ര​വാ​സി സ​മൂ​ഹ​ത്തെ​യും അ​വ​ഹേ​ളി​ക്കു​ന്ന​താ​ണെ​ന്ന് റാ​സ​ല്‍ഖൈ​മ ചേ​ത​ന സെ​ക്ര​ട്ട​റി അ​ബ്ദു​ല്‍ അ​ലി അ​ഭി​പ്രാ​യ​പ്പെ​ട്ടു. സം​ഘ് പ​രി​വാ​ര്‍ അ​നു​കൂ​ലി​ക​ള്‍ പോ​ലും ബ​ജ​റ്റി​നെ അം​ഗീ​ക​രി​ക്കു​മെ​ന്ന് തോ​ന്നു​ന്നി​ല്ല. കേ​ര​ള​ത്തി​ല്‍ ത​ങ്ങ​ള്‍ക്ക് യാ​തൊ​രു സാ​ധ്യ​ത​യു​മി​ല്ലെ​ന്ന തി​രി​ച്ച​റി​വി​ല്‍ ബോ​ധ​പൂ​ര്‍വ്വം സം​സ്ഥാ​ന​ത്തെ അ​വ​ഗ​ണി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ള്‍ക്ക് വാ​രി​ക്കോ​രി ന​ല്‍കി​യ ബ​ജ​റ്റ് ഇ​ന്ത്യ​യു​ടെ ഫെ​ഡ​റ​ല്‍ ത​ത്വ​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ന്ന​താ​ണ്. ഗ​ള്‍ഫ് പ്ര​വാ​സി​ക​ളോ​ടും മു​ഖം തി​രി​ച്ചി​രി​ക്കു​ന്ന ബ​ജ​റ്റാ​ണി​ത്. സ്വ​കാ​ര്യ കു​ത്ത​ക​ക​ള്‍ക്ക് കേ​ര​ള​ത്തി​ന്‍റെ ധാ​തു​സ​മ്പ​ത്ത് കൊ​ള്ള​യ​ടി​ക്കാ​നു​ള്ള അ​വ​സ​രം തു​റ​ന്നി​ടു​ന്ന കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ബ​ജ​റ്റി​നെ​തി​രെ ശ​ക്ത​മാ​യ ചെ​റു​ത്തു​നി​ല്‍പ് ഉ​യ​ര​ണ​മെ​ന്നും അ​ബ്ദു​ല്‍ അ​ലി പ​റ​ഞ്ഞു.

Tags:    
News Summary - Budget that insults immigrants - Rak Chetana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.