സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ര​സ്യം ന​ൽ​കാ​ൻ അ​നു​മ​തി; നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ

ദു​ബൈ: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ര​സ്യം ന​ൽ​കു​ന്ന​വ​രും ഉ​ള്ള​ട​ക്ക നി​ർ​മാ​താ​ക്ക​ളും ബ​ന്ധ​പ്പെ​ട്ട അ​തോ​റി​റ്റി​യി​ൽ​നി​ന്ന്​ അ​നു​മ​തി വാ​ങ്ങ​ണ​മെ​ന്ന നി​യ​മം ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ൽ​ പ്രാ​ബ​ല്യ​ത്തി​ലാ​യി. പ​ണം ന​ൽ​കി​യും അ​ല്ലാ​തെ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ, വെ​ബ്​​സൈ​റ്റു​ക​ൾ, ബ്ലോ​ഗു​ക​ൾ, മ​റ്റ്​ ഡി​ജി​റ്റ​ൽ ഫ്ലാ​റ്റ്​​ഫോ​മു​ക​ൾ വ​ഴി ന​ൽ​കു​ന്ന എ​ല്ലാ​ത്ത​രം പ്ര​മോ​ഷ​നു​ക​ൾ​ക്കും അ​നു​മ​തി നി​ർ​ബ​ന്ധ​മാ​ണ്. സു​താ​ര്യ​വും വി​ശ്വ​സ​നീ​യ​വും പ്ര​ഫ​ഷ​ന​ലു​മാ​യ പ​ര​സ്യ​മേ​ഖ​ല ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ്​ പു​തി​യ നി​യ​മ​ത്തി​ന്‍റെ ല​ക്ഷ്യം.

യു.​എ.​ഇ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ഴു​വ​ൻ പ​ര​സ്യ​ദാ​താ​ക്ക​ൾ, യു.​എ.​ഇ സ​ന്ദ​ർ​ശി​ക്കു​ന്ന ഉ​ള്ള​ട​ക്ക നി​ർ​മാ​താ​ക്ക​ൾ (സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​ർ), പ​ണം വാ​ങ്ങി​യും സൗ​ജ​ന്യ​മാ​യും ഉ​ൽ​​പ​ന്ന​ങ്ങ​ളോ സേ​വ​ന​ങ്ങ​ളോ ഉ​ള്ള​ട​ക്ക​ങ്ങ​ളോ പ്ര​മോ​ട്ട്​ ചെ​യ്യു​ന്ന​വ​ർ എ​ന്നി​വ​രെ​ല്ലാം യു.​എ.​ഇ മീ​ഡി​യ കൗ​ൺ​സി​ലി​ൽ​നി​ന്ന്​ അ​നു​മ​തി വാ​ങ്ങ​ണം. പ​ര​സ്യ​ദാ​താ​ക്ക​ൾ​ക്ക്​ ബ​ന്ധ​പ്പെ​ട്ട അ​തോ​റി​റ്റി​യി​ൽ​നി​ന്നു​ള്ള സാ​ധു​വാ​യ ലൈ​സ​ൻ​സു​ണ്ടെ​ന്ന്​ സ്ഥാ​പ​ന​ങ്ങ​ൾ വ്യ​ക്ത​ത വ​രു​ത്ത​ണം. ഇ​തി​ൽ വീ​ഴ്ച​വ​രു​ത്തി​യാ​ൽ ശ​ക്ത​മാ​യ പി​ഴ​ക്കും നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കും ഇ​ട​യാ​ക്കു​മെ​ന്നും യു.​എ.​ഇ മീ​ഡി​യ കൗ​ൺ​സി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ലൈ​സ​ൻ​സി​ന്​ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്ക്​ 18 വ​യ​സ്സ്​ പൂ​ർ​ത്തി​യാ​യി​രി​ക്ക​ണം. യു.​എ.​ഇ​യി​ൽ താ​മ​സി​ക്കു​ന്ന​വ​രും പൗ​ര​ന്മാ​രും ഇ​ല​ക്​​ട്രോ​ണി​ക്​ മാ​ധ്യ​മ​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നു​ള്ള ലൈ​സ​ൻ​സ്​ നേ​ടി​യി​രി​ക്ക​ണം. മി​ക​ച്ച ഉ​ള്ള​ട​ക്കം ഉ​ണ്ടാ​യി​രി​ക്ക​ണം. അ​തോ​ടൊ​പ്പം മു​മ്പ്​ മാ​ധ്യ​മ​രം​ഗ​ത്ത്​ നി​യ​മ​ലം​ഘ​നം ഉ​ണ്ടാ​വാ​നും പാ​ടി​ല്ല.

ലൈ​സ​ൻ​സു​ള്ള പ​ര​സ്യ ഏ​ജ​ൻ​സി​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ഉ​ള്ള​ട​ക്ക നി​ർ​മാ​താ​ക്ക​ൾ​ക്ക്​ സ​ന്ദ​ർ​ശ​ന പെ​ർ​മി​റ്റ്​ ല​ഭ്യ​മാ​കും. സ​മൂ​ഹ​മാ​ധ്യ​മ പ്ര​ഫൈ​ലു​ക​ളി​ൽ പെ​ർ​മി​റ്റ്​ ന​മ്പ​റു​ക​ൾ വ്യ​ക്ത​മാ​യി പ്ര​ദ​ർ​ശി​പ്പി​ക്ക​ണം. ര​ജി​സ്റ്റ​ർ ചെ​യ്ത അ​ക്കൗ​ണ്ടു​ക​ൾ വ​ഴി മാ​ത്ര​മാ​ണ്​ പ​ര​സ്യ​ങ്ങ​ൾ പോ​സ്റ്റ്​ ചെ​യ്യാ​വൂ. സ്​​പെ​ഷ​ൽ പ​ര​സ്യ​ങ്ങ​ൾ​ക്ക്​ മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങ​ണം. പ​ര​സ്യ​ങ്ങ​ൾ സ​ത്യ​മാ​യി​രി​ക്കു​മെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തു​ക​യും വേ​ണം.

യു.​എ.​ഇ പൗ​ര​ൻ​മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും മീ​ഡി​യ കൗ​ൺ​സി​ൽ വെ​ബ്​​സൈ​റ്റ്​ വ​ഴി പെ​ർ​മി​റ്റി​ന്​ അ​പേ​ക്ഷി​ക്കാം. സ​ന്ദ​ർ​ശ​ക​ർ യു.​എ.​ഇ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അം​ഗീ​കൃ​ത ഏ​ജ​ൻ​സി​ക​ൾ വ​ഴി​യാ​ണ്​ പെ​ർ​മി​റ്റി​ന്​ അ​പേ​ക്ഷി​ക്കേ​ണ്ട​ത്. പൗ​​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും ഒ​രു​വ​ർ​ഷ​ത്തേ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്ക്​ മൂ​ന്ന​ു​മാ​സ​ത്തേ​ക്കു​മാ​ണ്​ പെ​ർ​മി​റ്റ്​ അ​നു​വ​ദി​ക്കു​ക. സ്വ​ന്തം ഉ​ൽ​​പ​ന്ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി നി​ർ​മി​ച്ച വ്യ​ക്തി​പ​ര​മാ​യ അ​ക്കൗ​ണ്ടു​ക​ൾ, 18 വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള​വ​ർ നി​ർ​മി​ച്ച വി​ദ്യാ​ഭ്യാ​സം, സാം​സ്കാ​രി​കം, കാ​യി​കം, ബോ​ധ​വ​ത്​​ക​ര​ണ ഉ​ള്ള​ട​ക്കം എ​ന്നി​വ​ക്കാ​യു​ള്ള അ​ക്കൗ​ണ്ടു​ക​ൾ എ​ന്നി​വ​ക്ക്​ പെ​ർ​മി​റ്റ്​ ആ​വ​ശ്യ​മി​ല്ല. 

Tags:    
News Summary - Permission to advertise on social media; Law in force

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.