നിസാര്‍ തളങ്കര
ദുബൈ: കേന്ദ്രബജറ്റിനെ ഒറ്റവാക്കില്‍ ദു$ഖകരം എന്ന് വിശേഷിപ്പിക്കാമെന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര അഭിപ്രായപ്പെട്ടു. കേരള സംസ്ഥാനത്തെ പാടെ അവഗണിക്കുന്നത് നിരാശപ്പെടുത്തുന്നതാണ്. പ്രവാസികള്‍ക്ക് ആശ്വാസമേകുന്ന ഒരു വര്‍ത്തമാനവും ബജറ്റിലില്ല.
പ്രത്യേകിച്ച് വോട്ടേഴ്സ് ലിസ്റ്റില്‍ പേര് ചേര്‍ക്കുന്ന സാങ്കേതികതകള്‍ തുടങ്ങി പ്രവാസി സമൂഹത്തില്‍ നിന്നുയര്‍ന്ന ആക്ഷേപവും അപേക്ഷകളും ഒന്നുംതന്നെ കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കാത്തത് ദു$ഖകരമാണ്. വലിയ പ്രതീക്ഷയോടെ കാതോര്‍ത്തിരുന്നതാണ് കാസര്‍കോട് കേന്ദ്രീകരിച്ചുള്ള എയിംസ് പ്രഖ്യാപനം. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ആശ്വാസമേകുന്നതിന് അനിവാര്യമായ സംഗതിയാണ് കാസര്‍കോട് മേഖലയില്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കണമെന്നത്. കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താന്‍ ശേഷിയുള്ളവരാരും കേരളത്തില്‍ നിന്നില്ലെന്ന് തെളിയിക്കുന്നത് കൂടിയാണ് ബജറ്റെന്നും നിസാര്‍ തളങ്കര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.