കൈ​ര​ളി ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ ദി​ബ്ബ യൂ​നി​റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ‘ദി​ബ്ബ ഫെ​സ്റ്റ്’ വേ​ദി

ശ്ര​ദ്ധേ​യ​മാ​യി കൈ​ര​ളി ഒ​രു​ക്കി​യ ‘ദി​ബ്ബ ഫെ​സ്റ്റ്’

ദി​ബ്ബ: നോ​ർ​ത്ത് എ​മി​റേ​റ്റ്‌​സി​ലെ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ആ​ഘോ​ഷ​ങ്ങ​ളി​ലൊ​ന്നാ​യ ‘ദി​ബ്ബ ഫെ​സ്റ്റ് 2026’ ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ടും പ​രി​പാ​ടി​ക​ളു​ടെ വൈ​വി​ധ്യം കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി. കൈ​ര​ളി ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ ദി​ബ്ബ യൂ​നി​റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ദി​ബ്ബ തി​യ​റ്റ​റി​ലാ​ണ്​ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. കൈ​ര​ളി ദി​ബ്ബ യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് സു​നി​ൽ ദ​ത്തി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം ഡി.​ബി.​ബി.​സി (ഡി.​ബി.​ബി.​സി) എം.​ഡി സാ​ലം ക​മീ​സ് അ​ബ്ദു​ല്ല അ​ൽ സ​രീ​ദി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വാ​സ ലോ​ക​ത്തെ ഇ​ത്ത​രം കൂ​ട്ടാ​യ്മ​ക​ൾ മ​ല​യാ​ള സം​സ്കാ​ര​ത്തെ​യും പൈ​തൃ​ക​ത്തെ​യും ചേ​ർ​ത്തു​പി​ടി​ക്കു​ന്ന​താ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ച​ട​ങ്ങി​ൽ യൂ​നി​റ്റ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ് സ്വാ​ഗ​തം പ​റ​ഞ്ഞു. സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ മു​ഹ​മ്മ​ദ്‌ സ​ലാ​ഹ് അ​ൽ ക​അ​ബി, അ​സീ​സ അ​ൽ ദ​ഹൂ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ലോ​ക കേ​ര​ള സ​ഭ അം​ഗം സ​ന്തോ​ഷ് ഓ​മ​ല്ലൂ​ർ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് വി​ൽ‌​സ​ൺ പ​ട്ടാ​ഴി, ആ​ക്ടി​ങ് സെ​ക്ര​ട്ട​റി സു​ധീ​ർ തെ​ക്കേ​ക്ക​ര, വൈ​സ് പ്ര​സി​ഡ​ന്റ് റാ​ഷി​ദ്‌ ക​ല്ലും​പു​റം തു​ട​ങ്ങി​യ​വ​ർ ദി​ബ്ബ ഫെ​സ്റ്റി​ന് ആ​ശം​സ നേ​ർ​ന്നു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച പ്ര​തി​ഭ​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ ഷ​ജ്‌​റ​ത്ത് ഹ​ർ​ഷ​ൻ ന​ന്ദി പ​റ​ഞ്ഞു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന് ശേ​ഷം കൈ​ര​ളി​യി​ലെ ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ച്ച നൃ​ത്ത നൃ​ത്യ​ങ്ങ​ളും പി​ന്ന​ണി ഗാ​യ​ക​ർ വി​ഷ്‌​ണു വ​ർ​ധ​നും ജി​റി​ൽ ഷാ​ജി​യും ന​യി​ച്ച ഗാ​ന​മേ​ള​യും കാ​ണി​ക​ൾ​ക്ക് ഹൃ​ദ്യ​മാ​യ സം​ഗീ​ത വി​രു​ന്നാ​യി. ക​ല​ക്കും സം​ഗീ​ത​ത്തി​നും പു​റ​മെ മ​ല​യാ​ളം മി​ഷ​ൻ, നോ​ർ​ക്ക എ​ന്നി​വ​യു​ടെ സ്റ്റാ​ളു​ക​ളും പു​സ്ത​ക​ശാ​ല​യും നാ​ട​ൻ രു​ചി​ക​ളൊ​രു​ക്കി​യ ഭ​ക്ഷ​ണ സ്റ്റാ​ളു​ക​ളും ഫെ​സ്റ്റി​ന്റെ മാ​റ്റു​കൂ​ട്ടി.

ദി​ബ്ബ യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ മു​ഹ​മ്മ​ദ് അ​ഷ​റ​ഫ്, സു​നി​ൽ ദ​ത്ത്, ട്ര​ഷ​റ​ർ ഷ​ജ​റ​ത്ത് ഹ​ർ​ഷ​ൽ, റാ​ഷി​ദ്‌ ക​ല്ലും​പു​റം, പ്രോ​ഗ്രാം കോ-​ഓ​ഡി​നേ​റ്റ​ർ ശ്രീ​ജി​ത്ത്, അ​ൻ​വ​ർ​ഷാ യു​വ​ധാ​ര, സു​ബൈ​ർ കാ​ർ​ഗോ, അ​നി​ൽ, ഹ​രീ​ഷ്, അ​ബ്ദു​ല്ല, താ​ഹി​റ, സാ​ബു, ഷാ​ഫി, ഷി​ബി​ൻ, അ​ഞ്ചു, റി​നി, രാ​ഗി, ശ​ശി​കു​മാ​ർ അ​കാ​മി​യ, ഹാ​ഷിം ഹ​മൂ​ദി, യ​ദു, ദീ​പ​ക്, അ​ഭി​ഷേ​ക് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.