അദീബ് അഹമ്മദ്
ദുബൈ: ആഗോളതലത്തിൽ നിലനിൽക്കുന്ന അസ്ഥിരതകൾക്കിടയിലും സ്ഥിരതക്കും തുടർച്ചക്കും ഉള്ള വ്യക്തമായ മുൻഗണനയുള്ള ബജറ്റാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് അഭിപ്രായപ്പെട്ടു.
പ്രവാസി ഇന്ത്യക്കാരുടെയും വിദേശ നിക്ഷേപകരുടെയും പങ്കാളിത്തം ലഘൂകരിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികൾ പ്രതീക്ഷക്ക് വക നൽകുന്നു. ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന വ്യക്തികളുടെ വ്യക്തിഗത നിക്ഷേപ പരിധി അഞ്ചിൽ നിന്ന് 10 ശതമാനമായി ഉയർത്തിയതും, ഇവരുടെ തന്നെ മൊത്തം പരിധി 10ൽ നിന്ന് 24 ശതമാനമായി ഉയർത്തിയതും എൻ.ആർ.ഐക്കാരുടെ നിക്ഷേപം കൂട്ടാൻ സഹായകരമാകും. ടാൻ ഒഴിവാക്കി പ്രവാസികളുടെ വസ്തുക്കൾ വിൽക്കുമ്പോൾ, വാങ്ങുന്നയാളുടെ പാൻ അടിസ്ഥാനമാക്കിയുള്ള ചലാൻ ഉപയോഗിച്ച് ഡി.ടി.എസ് അടക്കാനുള്ള നിർദേശം, എൻ.ആർ.ഐകളായ പ്രോപ്പർട്ടി വിൽപനക്കാരുടെ നടപടികൾ കൂടുതൽ ലളിതമാക്കപ്പെടും.
ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് കീഴിലുള്ള വിദേശ ടൂർ പാക്കേജുകളിലും വിദ്യാഭ്യാസ, മെഡിക്കൽ ആവശ്യങ്ങൾക്കുള്ള പണമടക്കലുകളിലും ടി.എസ്.എസ് അഞ്ചിൽ നിന്ന് രണ്ട് ശതമാനയി കുറക്കുന്നതിലൂടെ കൂടുതൽ പേർക്ക് ഇതിന്റെ ഗുണം ലഭിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.