ദുബൈ: വേങ്ങോട് പ്രവാസി കൂട്ടായ്മ(വി.പി.കെ) സംഘടിപ്പിക്കുന്ന ഏഴാമത് വാർഷിക പരിപാടിയായ ‘ഓണപ്പൊലിമ 2025’ ഞായറാഴ്ച ഖുസൈസിലെ സ്പോർട്സ് സ്റ്റാർ റസ്റ്റാറന്റിൽ നടക്കും. പരിപാടിയുടെ മുഖ്യാതിഥിയായി മാധ്യമപ്രവർത്തക തൻസി ഹാഷിർ പങ്കെടുക്കും. വിശിഷ്ടാതിഥികളായി എം.സി.എ നാസർ, നിസാർ സയിദ് എന്നിവരും സന്നിഹിതരാകും. സംഗമത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന ഓണ മത്സരങ്ങൾ നടക്കും.
കൂടാതെ പ്രവാസ ലോകത്ത് 25 വർഷം പൂർത്തിയാക്കിയ അംഗങ്ങൾക്ക് മെമന്റോ സമ്മാനിച്ചും ആദരിക്കും.വേങ്ങോട്-തോന്നക്കൽ പ്രദേശങ്ങളിൽ നിന്നുള്ള പ്രവാസികളുടെ ഉന്നമനത്തിനും ഏകോപനത്തിനുംവേണ്ടി പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് വേങ്ങോട് പ്രവാസി കൂട്ടായ്മ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.