ഗ്രൗണ്ട് പാർക്കിങ്
കോൺക്രീറ്റ് മൾട്ടി-സ്റ്റോറി പാർക്കിങ്
റിയാദ്: റിയാദിലെ ചില തിരക്കേറിയ പ്രദേശങ്ങളായ ആശുപത്രികൾ, മെട്രോ സ്റ്റേഷനുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവക്ക് സമീപമുള്ള സ്ഥലങ്ങളിൽ പാർക്കിങ് ശേഷി വർധിപ്പിക്കുന്നതിനായി റിയാദ് മുനിസിപ്പാലിറ്റിയുടെ വികസന വിഭാഗമായ ‘റിമാത്ത് റിയാദ് ഡെവലപ്മെൻറ് കമ്പനി’ സ്വകാര്യ മേഖലയുമായി സഹകരിച്ച് 50 നിക്ഷേപ അവസരങ്ങൾ പ്രഖ്യാപിച്ചു.
ഏകദേശം 200,000 ചതുരശ്ര മീറ്റർ മൊത്തം വിസ്തൃതിയിൽ തെരുവുകൾക്ക് പുറത്ത് പാർക്കിങ് സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നിക്ഷേപ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഓട്ടോമേറ്റഡ് മെക്കാനിക്കൽ പാർക്കിങ്
മുനിസിപ്പാലിറ്റി ഉടമസ്ഥതയിലുള്ള സ്ഥലങ്ങളെ പാർക്കിങ് സൗകര്യമാക്കി മാറ്റുന്നതാണ് പദ്ധതി. വാഹന ഗതാഗതം കൂടുതലുള്ള തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ ഗുണമേന്മയുള്ളതും കാര്യക്ഷമവുമായ യാത്രാകേന്ദ്രങ്ങളാക്കി മാറ്റുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ആശുപത്രികൾക്ക് അടുത്തുള്ള പ്രദേശങ്ങൾ, റിയാദ് മെട്രോ സ്റ്റേഷനുകൾ, വാണിജ്യ കേന്ദ്രങ്ങൾ, കൂടാതെ ഗതാഗത സേവന കേന്ദ്രങ്ങൾ, ട്രക്കുകൾ പാർക്ക് ചെയ്യുന്നതിനുള്ള സ്ഥലങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
സുരക്ഷിതമായ പാർക്കിങ് സ്ഥലങ്ങളുടെ ലഭ്യത വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. ഇത് നഗരവാസികൾക്കും സന്ദർശകർക്കുമുള്ള സൗകര്യം മെച്ചപ്പെടുത്താനും ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും തലസ്ഥാനത്തെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം കൂടുതൽ എളുപ്പമാക്കാനും സഹായിക്കും. ‘മവാഖിഫ് റിയാദ്’ (റിയാദ് പാർക്കിങ്) തെരുവിന് പുറത്തുള്ള പാർക്കിങ് സംവിധാനം വികസിപ്പിക്കാനുള്ള ശ്രമങ്ങൾ വിപുലീകരിക്കുന്നുണ്ട്.
ഗതാഗതത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിലും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിലും ഇത് ഒരു പ്രധാന ഘടകമാണ്.
വാണിജ്യ തെരുവുകളിലെ പണം ഈടാക്കുന്ന പാർക്കിങ്ങും റെസിഡൻഷ്യൽ പ്രദേശങ്ങളിലെ സൗജന്യ മാനേജ്ഡ് പാർക്കിങ്ങും ക്രമീകരിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല ഈ ശ്രമങ്ങൾ. മറിച്ച്, തെരുവിന് പുറത്തുള്ള മൂന്ന് പ്രധാന തരം പാർക്കിങ് സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലേക്ക് ഇത് വ്യാപിപ്പിക്കുന്നു.ഗ്രൗണ്ട് പാർക്കിങ്ങുകൾ, ബഹുനില കെട്ടിടങ്ങളിലൊരുക്കുന്ന പാർക്കിങ്ങുകൾ (കോൺക്രീറ്റ് മൾട്ടി-സ്റ്റോറി പാർക്കിങ്ങുകൾ), ഓട്ടോമേറ്റഡ് മെക്കാനിക്കൽ പാർക്കിങ്ങുകൾ (ഹൈഡ്രോളിക് സംവിധാനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന പാർക്കിങ് സംവിധാനം) എന്നിവയാണ് നഗരത്തിലെ 50 ഇടങ്ങളിൽ ഒരുക്കുന്ന മൂന്ന് തരം പാർക്കിങ് സൗകര്യം.
ഇത് വരും വർഷങ്ങളിൽ പാർക്കിങ് ശേഷി വർധിപ്പിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനായി സുസ്ഥിരവും ഗതാഗത സംവിധാനവുമായി സംയോജിപ്പിച്ചതുമായ സ്മാർട്ട് സൊല്യൂഷനുകൾ ഉപയോഗിക്കും.
ഇത് കൂടുതൽ എളുപ്പമുള്ള ഉപയോഗാനുഭവം നൽകാനും അനുയോജ്യമായ പാർക്കിങ് സ്ഥലം കണ്ടെത്താനുള്ള സമയം കുറക്കാനും ആശുപത്രികൾക്കും വാണിജ്യ കേന്ദ്രങ്ങൾക്കും ചുറ്റുമുള്ള തിരക്കേറിയ പ്രദേശങ്ങളിൽ, വാഹനങ്ങൾ റെസിഡൻഷ്യൽ ഏരിയകളിലേക്ക് കടക്കുന്നത് തടയാനും സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.