ദുബൈ വടകര സി.എച്ച് സെന്റർ ഇഫ്താർ സംഗമം കബീർ ബാഖവി ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: വടകര സി.എച്ച് സെന്റർ ദുബൈ ചാപ്റ്ററും കെ.എം.സി.സി വടകര മണ്ഡലം കമ്മിറ്റിയും സംയുക്തമായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പണ്ഡിതനും പ്രഭാഷകനുമായ കബീർ ബാഖവി ഉദ്ഘാടനം ചെയ്തു. സി.എച്ച് സെന്റർ ദുബൈ ചാപ്റ്റർ പ്രസിഡന്റ് ഇബ്രാഹിം മുറിച്ചാണ്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഒ.കെ. ഇബ്രാഹിം ആമുഖ പ്രഭാഷണം നടത്തി.
സി.വി.എം. വാണിമേൽ, ഇസ്മായിൽ ഏറാമല, ജലീൽ മഷ്ഹൂർ തങ്ങൾ, ബപ്പൻകുട്ടി നടുവണ്ണൂർ, മൂസ കല്യോട്ട്, തെക്കയിൽ മുഹമ്മദ്, ടി.എൻ. അഷ്റഫ്, അഹമ്മദ് ബിച്ചി, വി.കെ.കെ. റിയാസ്, ഗഫൂർ പാലോളി, മൂസ കൊയമ്പ്രം, നൗഷാദ് ചള്ളയിൽ, റഫീഖ് കുഞ്ഞിപ്പള്ളി, കരീം വേളം, അസീസ് കുന്നത്ത്, എ.പി. റാഫി എന്നിവർ സംസാരിച്ചു.
വടകര സി.എച്ച് സെന്ററിന്റെ കീഴിലുള്ള ഫാർമസി വഴി നിർധനരായ രോഗികൾക്ക് പ്രതിമാസം സൗജന്യമായി മരുന്ന് ലഭ്യമാക്കുന്ന പദ്ധതിയുടെ ബ്രോഷർ പ്രകാശനം കെ.എം.സി.സി ജില്ല ഉപാധ്യക്ഷൻ അഹമ്മദ് ബിച്ചി, സുബൈർ ചള്ളയിൽ എന്നിവർക്ക് നൽകി കബീർ ബാഖവി നിർവഹിച്ചു. കെ.എം.സി.സി ജില്ല, സംസ്ഥാന ഭാരവാഹികൾ ചടങ്ങിൽ സംബന്ധിച്ചു. അനീസ് മുബാറക്, കെ.വി. ഇല്യാസ്, മൂസ മുഹ്സിൻ, പി.കെ. നൗഫൽ, ഷമീർ കണ്ണൂക്കര, നവാസ് നെല്ലോളി, അഡ്വ.അഫ്നാസ് എം.ടി, അഷ്റഫ് ചോറോട്, ഹമീദ് അഴിയൂർ, പി.പി. അൻവർ, കെ.പി. മുനീർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.