??????? ?????????? ????????? ??. ???????? ??????????? ???????? ?????? ???? ????????? ???? ????????, ?????? ?????? ??????? ?? ?????? ???????????? ????? ?????????????. ??????? ??????, ??.??. ???? ??, ???. ????? ??????, ?????? ????? ??????? ?????

കരിപ്പൂർ എമിറേറ്റ്സ് സർവീസ് പുനരാരംഭിക്കാൻ ഇടപെടും -മന്ത്രി വി. മുരളീധരൻ

ദുബൈ: റൺവേ വികസന ജോലികളുമായി ബന്ധപ്പെട്ട് നാലു വർഷം മുൻപ് നിർത്തിവെച്ച എമിറേറ്റ്സ് എയർലൈൻസ് കരിപ്പൂർ സർവീസ ് പുനരാരംഭിക്കുന്ന വിഷയത്തിൽ അടിയന്തിര ഇടപെടൽ നടത്തുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ വ്യക്തമ ാക്കി. ഇതു സംബന്ധിച്ച് ഇതു സംബന്ധിച്ച് എമിറേറ്റ്സ് എയ്റോ പൊളിറ്റിക്കൽ ആൻറ് ഇൻഡസ്ട്രി കാര്യ വകുപ്പ് സീനിയർ വൈ സ് പ്രസിഡൻറ് സാലം ഉബൈദുല്ല, സീനിയർ മാനേജർ അഹമ്മദ് അൽ കാമിസ് എന്നിവരുമായി മന്ത്രി ചർച്ച നടത്തി.

ആഴ്ചയിൽ അധ ികമായി 2500 സീറ്റുകൾ ലഭ്യമാക്കിയാൽ ഏറെ പേർ നാട്ടിലേക്ക് അവധിക്കാല യാത്രക്ക് ഒരുങ്ങുന്ന ജൂണിൽ തന്നെ സർവീസ് പുനരാരംഭിക്കാൻ സന്നദ്ധമാണെന്ന് ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചു. ജൂൺ മുതൽ നാലു മാസത്തേക്ക് കരിപ്പൂരിലേക്ക് സർവീസ് നടത്താൻ താൽകാലിക അനുമതി തേടി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റിയും കത്തു നൽകിയിട്ടുണ്ട്. ഇന്ത്യൻ സിവിൽ ഏവിയേഷൻ സെക്രട്ടറിയുമായി അടിയന്തിര ചർച്ച നടത്തി ഏതാനും ദിവസങ്ങൾക്കകം അനുകൂല നടപടികൾ ആരംഭിക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് മന്ത്രി പ്രതികരിച്ചു.

റൺവേ പൂർത്തിയാക്കിയെങ്കിലും എമിറേറ്റ്സ് ഇന്ത്യയിലേക്ക് അനുവദിച്ച സീറ്റുകൾ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് വീതിച്ചു നൽകിയതിനാലാണ് കരിപ്പൂർ സർവീസ് പുനരാരംഭിക്കാൻ കഴിയാഞ്ഞത്. കേരളത്തിലേക്ക് അധിക സീറ്റുകൾ ലഭിക്കുന്നത് പ്രവാസികളുടെ യാത്രാദുരിതത്തിന് കുറവുവരുത്തുവാനും ഇന്ത്യയും യു.എ.ഇയും തമ്മിലെ വാണിജ്യ^സാമൂഹിക ബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഏറെ സഹായകമാകുമെന്ന് ചർച്ചയിൽ പെങ്കടുത്ത ഡോ. ആസാദ് മൂപ്പൻ, െഎ.ബി.പി.സി ചെയർമാൻ സുരേഷ് കുമാർ, ജെയിംസ് മാത്യൂ, പി.കെ. അൻവർ നഹ, െഎ.ബി.പി.സി ചെയർമാൻ സുരേഷ് കുമാർ എന്നിവർ ചൂണ്ടിക്കാട്ടി.

തൊഴിൽ തേടി വരുന്നവർ വഞ്ചിക്കപ്പെടുന്നത് തടയാൻ എമിഗ്രേഷൻ നിയമം സഹായികമാവും- വി.മുരളീധരൻ

ദുബൈ: പ്രവാസികൾക്ക് സമ്പൂർണ പരിരക്ഷ ഉറപ്പാക്കുംവിധത്തിലാണ് പുതിയ എമിഗ്രേഷൻ നിയമം നടപ്പാക്കുകയെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പ്രഖ്യാപിച്ചു. നടപ്പ് പാർലമ​െൻറ് സമ്മേളനത്തിൽ അവതരിപ്പിക്കാൻ ലക്ഷ്യമിട്ടിരുന്നതാണെങ്കിലും നിയമത്തിലെ വ്യവസ്ഥകൾക്ക് വ്യക്തത വരുത്തേണ്ടതുള്ളതിനാലാണ് താമസമെടുക്കുന്നത്. അടുത്ത സമ്മേളനത്തിനകം ഉറപ്പായും നിയമം പാർലമ​െൻറിലെത്തും.

തൊഴിൽ തട്ടിപ്പ് തടയുന്നതിന് ശക്തമായ വ്യവസ്ഥകളാണ് നിയമത്തിലുണ്ടാവുക. വിദേശ രാജ്യങ്ങളിൽ തൊഴിൽ തേടിയെത്തുന്ന ഇന്ത്യക്കാർ വഞ്ചിക്കപ്പെടുന്ന അവസ്ഥ ഇല്ലാതാക്കുക, ഏവർക്കും തൊഴിൽ സുരക്ഷ ഉറപ്പാക്കുക, പ്രവാസ കാലഘട്ടത്തിലും മടങ്ങുന്ന വേളയിലും മികച്ച ജോലിക്ക് ഉതകും വിധത്തിൽ തൊഴിൽ പരിശീലനം നൽകുകയും അതു വഴി പുനരധിവാസവും ഉറപ്പുവരുത്തുക തുടങ്ങിയവയാണ്നിയമം മുഖേനെ സർക്കാർ മുഖ്യമായും ലക്ഷ്യമിടുന്നത്.

നേരത്തേ ഏർപ്പെടുത്താൻ തീരുമാനിക്കുകയും പിന്നീട് നിർത്തിവെക്കുകയും ചെയ്ത പ്രവാസി രജിസ്ട്രേഷനെ കുറിച്ചുള്ള ചോദ്യത്തിന് അതു സംബന്ധിച്ച് വിശദ പരിേശാധനകൾ നടത്തി വരികയാണെന്നും രജിസ്ട്രേഷൻ നിർബന്ധമാക്കണോ െഎഛികമാക്കണോ എന്ന കാര്യം കൂടിയാലോചനകൾക്കും ചർച്ചകൾക്കും ശേഷം തീരുമാനിക്കുെമന്നും മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - v muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.