‘അപ്ഡേറ്റ് യുവർ സെൽഫ്’ എന്ന വിഷയത്തിൽ നടന്ന ചർച്ച സംഗമം
അബൂദബി: ജീവിതത്തിലും തൊഴിൽ മേഖലയിലും മെച്ചപ്പെടാൻ സ്വയം അപ്ഡേറ്റ് ചെയ്യണമെന്നും അതിനുവേണ്ടി പഠനത്തിന് കൂടുതൽ സമയം ചെലവഴിക്കണമെന്നും ‘അപ്ഡേറ്റ് യുവർ സെൽഫ്’ എന്ന വിഷയത്തിൽ നടന്ന ചർച്ച സംഗമം അഭിപ്രായപ്പെട്ടു. പുതിയ കാലത്തെ മുന്നിൽക്കണ്ടുള്ള പഠനത്തിന് വിദ്യാർഥികൾ കൂടുതൽ പ്രാമുഖ്യം നൽകണമെന്നും സംഗമം ആവശ്യപ്പെട്ടു. കണ്ണൂർ ജില്ല എസ്.വൈ.എസ് അൽ മഖർ അബൂദബി ചാപ്റ്റർ സംഘടിപ്പിച്ച ചർച്ച സംഗമത്തിൽ അബ്ദുല്ല വടകര, കാസിം പുറത്തിൽ, അഷ്റഫ് മന്ന, അബ്ദുറഹീം പാനൂർ, അബ്ദുല്ലത്തീഫ് ഹാജി തെക്കുംബാട്, അബൂബക്കർ അസ്ഹരി, ഷുഹൈബ് അമാനി, അസ്ഫാർ മാഹി, യാസിർ വേങ്ങര, ശിഹാബ് സഖാഫി നാറാത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.