?????? ??????? ??.?.? ?????? ?????? ??? ????? ?? ????? ??????? ????????????

90 ശതമാനം വരെ വിലക്കിഴിവുമായി യൂനിയൻ കോപ്പിന്‍റെ റമദാൻ വിൽപ്പന

ദുബൈ: യു.എ.ഇയിലെ ഏറ്റവും വലിയ ഉപഭോക്തൃ സഹകരണ സ്ഥാപനമായ യൂനിയൻ കോപ്പ് റമദാൻ വേളയിൽ വമ്പൻ വിലക്കിഴിവ് പ്രഖ്യാ പിച്ചു. കാൽ ലക്ഷത്തിലേറെ ഉൽപന്നങ്ങൾക്ക് 90 ശതമാനം വരെ വിലക്കിഴിവ് നൽകുവാനാണ് തീരുമാനം. റമദാൻ ഹാപ്പി ഡീലി​െൻറ ഭാ ഗമായി നിരവധി ഉൽപന്നങ്ങൾ വാറ്റ് ഒഴിവാക്കിയും വിൽക്കുമെന്ന് യൂനിയൻകോപ്പ് സി.ഇ.ഒ ഖാലിദ് ഹുമൈദ് ബിൻ ദിബാൻ അൽ ഫലാ സി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അറുപതു ദിവസം നീളുന്ന റമദാൻ വിൽപനക്കാലത്ത് ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയി ൽ ഉൽപന്നങ്ങൾ നൽകുന്നതിനായി 110 മില്യൻ ദിർഹം നീക്കിവെച്ചിട്ടുണ്ട്. റമദാൻ കാമ്പയിനിൽ 650 മില്യൻ ദിർഹമി​െൻറ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. 25 ലക്ഷം ഉപഭോക്താക്കൾക്ക് വിലക്കിഴിവി​െൻറ ആശ്വാസം ലഭിക്കും. യു.എ.ഇയിൽ കഴിയുന്ന ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സമൂഹങ്ങളുടെ ആവശ്യങ്ങളും താൽപര്യങ്ങളും പരിഗണിച്ച് എല്ലാ വിധ ഉപഭോക്തൃ ഉൽപന്നങ്ങളും സ്റ്റോക്ക് ചെയ്യുവാൻ വിതരണക്കാരുമായി ഇതിനകം കരാറുകൾ പൂർത്തിയാക്കിയിട്ടുണ്ട്.

ഉപഭോക്താക്കൾക്ക് സൗകര്യപൂർവം യൂനിയൻ കോപ്പ് വെബ്സ്റ്റോർ (https://www.unioncoop.ae/) മുഖേനെ 22000 ഭക്ഷ്യ^ഭക്ഷ്യേതര ഉൽപന്നങ്ങൾ വാങ്ങാനാവും. റമദാൻ ഒാഫറിനു പുറമെ പ്രത്യേക ഒാൺലൈൻ പ്രമോഷൻ ഒാഫറോടു കൂടി ഉൽപന്നങ്ങൾ വീടുകളിലെത്തിച്ചു നൽകാൻ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. തമായസ് കാർഡ് ആനുകൂല്യങ്ങൾ വെബ്സ്റ്റോറിലും ലഭ്യമാണ്.

റമദാനിൽ ഉപഭോക്താക്കളുടെ സൗകര്യാർഥം യൂനിയൻ കോപ്പ് ഉമ്മു സുഖീം, അൽ വാസൽ, അൽ തവാർ ബ്രാഞ്ചുകൾ 24മണിക്കൂറും പ്രവർത്തിക്കും. മറ്റു ശാഖകൾ രാവിലെ ആറര മുതൽ പുലർച്ചെ രണ്ടു മണി വരെയാണ് തുറക്കുക.

2019​െൻറ ആദ്യ പാദത്തിൽ യൂനിയൻ കോപ്പ് 138.5 മില്യൻ ലാഭം ൈകവരിച്ചതായി ഫലാസി പറഞ്ഞു. ഉൽപന്നങ്ങൾക്ക് 7.5% ശതമാനം വിലക്കിഴിവ് നൽകിയിട്ടും മുൻവർഷത്തേക്കാൾ 26.5 ശതമാനം വർധനവാണിത്. പുതിയ ശാഖ ഏതാനും ദിവസങ്ങൾക്കകം നാദൽ ശീബയിൽ തുറക്കുമെന്നും സി.ഇ.ഒ വ്യക്തമാക്കി. അസി. ഡയറക്ടർ (ട്രേഡിങ്) മജിറുദ്ദീൻ ഖാൻ, മീഡിയാ മാനേജർ ഇമാദ് റാഷിദ് എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Tags:    
News Summary - union coop ramadan sale -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.