???????????? ??????????? ?????

ഉമ്മുൽഖുവൈനിലെ ​യൂനിയൻ കോപ്പ്​ പദ്ധതി കുറഞ്ഞ ചിലവിൽ പൂർത്തിയാക്കും

ഉമ്മുല്‍ഖുവൈന്‍: യു.എ.ഇയിലെ ഏറ്റവും വലിയ ഉപഭോക്​തൃ സഹകരണ സംരംഭമായ യൂനിയൻ കോപ്പി​​​െൻറ ഉമ്മുൽ ഖുവൈനിലെ അഭിമാന പദ്ധതിയായ അല്‍സലാമ  ഉമ്മുല്‍ഖുവൈന്‍ കോപ് റെസിഡെന്‍ഷ്യല്‍ ആൻഡ്​​ കൊമേഴ്‌സ്യല്‍ പ്രൊജക്ടി​​​െൻറ പ്രാഥമിക പ്രവർത്തനങ്ങൾ പൂർത്തിയായതായി സി.ഇ.ഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ഫലാസി അറിയിച്ചു.

തദ്ദേശീയ, അന്താരാഷ്ട്ര  വാസ്തുശിൽപ മാതൃകകൾ  ഉപയോഗിച്ച്​   ഏറ്റവും കുറഞ്ഞ ചെലവില്‍ സജ്ജമാക്കുന്ന ലോകോത്തര നിലവാരമുള്ള പദ്ധതിയുടെ കെട്ടിടങ്ങൾ ഈ വര്‍ഷം ഡിസംബറോടെ നിര്‍മാണം പൂര്‍ത്തിയാക്കാനാവും. 2021 മെയ് മാസം പദ്ധതി പ്രാവര്‍ത്തികമാകുമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ കരാറുകാരെ മാറ്റിയതോടെ നിലവാരത്തില്‍ ഒട്ടും കുറവ് വരുത്താതെ തന്നെ മൊത്തം നിര്‍മാണ ചെലവില്‍ 60 ലക്ഷം ലാഭമുണ്ടായതായി അല്‍ ഫലാസി അറിയിച്ചു. ഇത് ഓഹരിയുടമകളില്‍ പോസിറ്റീവായി പ്രതിഫലിക്കും.

സി.ഇ.ഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ഫലാസി
 

5.2 കോടി ദിര്‍ഹം കണക്കാക്കിയിരിക്കുന്ന പ്രൊജക്ട്  4.6 കോടി ദിര്‍ഹമിന്​ തീർക്കനാണ്​ ലക്ഷ്യമിടുന്നത്​.  ഉമ്മുല്‍ഖുവൈന്‍ മേഖലയില്‍ ഏറ്റവും മികച്ച വിലയിൽ മേൽത്തരം അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യമെന്ന് അല്‍ഫലാസി പറഞ്ഞു. ഭക്ഷ്യ സുരക്ഷയും വിഭവ ലഭ്യതയും ഉറപ്പാക്കാനുള്ള ദേശീയ പ്രയത്‌നത്തിന് പിന്തുണ നല്‍കാനാണ്   ഇതിലൂടെ ശ്രമിക്കുന്നത്.

 

എമിറേറ്റിലെ ഉപഭോക്തൃ ചില്ലറ വ്യപാരം വര്‍ധിപ്പിക്കുകയും വിവിധ ഉല്‍പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര നിലവാരവും താങ്ങാനാകുന്ന വിലയും ഉറപ്പാക്കുകയും ചെയ്യും. ഈ പദ്ധതി വഴി  ഇത്തരം ഷോപ്പിംഗ് അനുഭവം എമിറേറ്റില്‍ തന്നെ ഇതാദ്യമായിരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.  പദ്ധതി മുന്‍കൂട്ടി നിശ്ചയിച്ച സമയത്തിനുള്ളില്‍ തന്നെ പൂര്‍ത്തീകരിക്കാന്‍ യൂണിയന്‍ കോപ്പിനൊപ്പം സഹകരിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന ഉമ്മുല്‍ഖുവൈന്‍ സര്‍ക്കാറിന് അദ്ദേഹം നന്ദി അറിയിച്ചു.

201,707 ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന കെട്ടിടത്തില്‍ ബേസ്‌മ​​െൻറ്​, ഗ്രൗണ്ട് ഫ്‌ളോറുകള്‍ എന്നിവക്ക് പുറമെ രണ്ടു നിലകള്‍ കൂടിയുണ്ടാകും. 35,732 ചതുരശ്ര അടിയിലുള്ള ഉമ്മുല്‍ഖുവൈന്‍ ഹൈപര്‍ മാര്‍ക്കറ്റും ഇതിലുള്‍പ്പെടുന്നു. ബേസ്‌മ​​െൻറ്​, ഗ്രൗണ്ട് ഫ്‌ളോര്‍, ഔട്‌ഡോര്‍, 233 പാര്‍ക്കിംഗ് ലോട്ടുകള്‍ എന്നിവയാണ് പദ്ധതിയിലടങ്ങിയിരിക്കുന്നത്. ഇവക്ക് പുറമെ പുറമെ, 15 കടകളും 70 റെസിഡെന്‍ഷ്യല്‍ അപാര്‍ട്‌മ​​െൻറുകളുമുണ്ട്​. ഫ്രിഡ്ജുകള്‍, ഷെല്‍ഫുകള്‍, ഡിസ്പ്‌ളേ യൂണിറ്റുകള്‍ എന്നിവയടങ്ങുന്ന അത്യാധുനിക ഷോറൂമും 40,000 ഭക്ഷ്യ-ഭക്ഷ്യ ഇതര വസ്തുക്കള്‍ സൂക്ഷിക്കാനുള്ള സൗകര്യവും; മത്സ്യം, മാംസം, ബേക്കറി, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, പാല്‍, സുഗന്ധ വ്യജ്ഞനങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍, ഈത്തപ്പഴം, കാപ്പി, തേന്‍ എന്നിങ്ങനെയുള്ള ഫ്രഷ് ഫുഡ് വിഭാഗങ്ങളും ഇവിടെ ഒരുക്കും.

888 ഓഹരി ഉടമകളാണ് ഉമ്മുല്‍ഖുവൈനിലുള്ളത്. പര്യാപ്തമായ അനുഭവ സമ്പത്തിലൂടെ ദുബൈ എമിറേറ്റിന് പുറത്തുള്ള കോപ്പുകളും കൈകാര്യം ചെയ്യുന്നതില്‍ യൂണിയന്‍ കോപ് മികവ് പുലര്‍ത്തുന്നു. ഏറ്റവും മികച്ച ഓഫറുകള്‍ക്കൊപ്പം ഉല്‍പന്നങ്ങളുടെ വിലനിലവാരവും ഉറപ്പാക്കുന്നതിലൂടെ ഓഹരി ഉടമകള്‍ക്കും അംഗങ്ങള്‍ക്കും ഏറ്റവും മികച്ച സേവനങ്ങളും ലാഭവുമാണ് യൂണിയന്‍ കോപ് ലഭ്യമാക്കുന്നത്.

Tags:    
News Summary - Umm Al Quwain Union Cop project will be completed at a Lower Cost

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.