ദുബൈ: കേരളത്തിലെ സംസ്ഥാന സ്കൂൾ കലോത്സവത്തിന് തുല്യം നില്‍ക്കുന്ന യു.എ.ഇയിലെ കലാമാമാങ്കം ‘യുഫെസ്റ്റിെൻറ ഗ്രാന്‍ഡ് ഫിനാലെ ഇന്ന് ദുബായ് എത്തിസലാത്ത് അക്കാദമിയില്‍ നടക്കും. നാലു വേദികളിലായി ആയിരത്തിലേറെ യുവപ്രതിഭകള്‍ മാറ്റുരക്കും. റാസല്‍ഖൈമ, ഫുജൈറ സോണ്‍, അജ്മാന്, ഉമ്മല്‍ഖുവൈന്‍ സോണ്‍, ഷാര്‍ജ സോണ്‍, ദുബായ് സോണ്‍ , അബുദാബി, അലൈന്‍ സോണ്‍ എന്നിങ്ങനെ അഞ്ചു ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ഫൈനല്‍ മത്സരം നടക്കുന്നത്.
ഭരതനാട്യം, മോഹിനിയാട്ടം, മോണോആക്ട്, ലളിതഗാനം തുടങ്ങിയ വ്യക്തിഗത ഇനങ്ങളിലും, ഒപ്പന, തിരുവാതിരക്കളി, മാര്‍ഗ്ഗം കളി തുടങ്ങിയ പരമ്പരാഗത കലാരൂപങ്ങളിലും മത്സരങ്ങള്‍ നടക്കും. നാടോടി നൃത്തവും, ദഫ്മുട്ട് എന്നിവയും കാണികള്‍ക്ക് ഹരം പകരുന്ന സിനിമാറ്റിക് ഡാന്‍സ് മത്സരവും കാഴ്ചയുടെ വിസ്മയം കാഴ്ച വെക്കും.
യു.എ ഇ യിലെ ഇന്ത്യന്‍ സ്കൂളുകളെ ഉള്‍പ്പെടുത്തി നടക്കുന്ന ജീപ്പാസ് യുഫെസ്റ്റിെൻറ രണ്ടാം എഡിഷനില്‍ ഫൈനല്‍ കിരീടം നേടാനുള്ള ആവേശത്തിലാണ് പ്രധാന സ്കൂളുകള്‍. നവംബര്‍ പത്തിന് ഇന്നസെൻറാണ് യുഫെസ്റ്റിെൻറ ഉദ്ഘാടനം നിര്‍വഹിച്ചത്. റാസല്‍ഖൈമയിലാണ് എമിറേറ്റ് തല മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
പ്രമുഖ പരസ്യ ഏജന്‍സിയായ ഇക്കുറ്റി പ്ലസ് ആണ് കലോത്സവത്തിന് ചുക്കാൻ പിടിക്കുന്നത്. റാക് ഇന്ത്യന്‍ സ്കൂള്‍, അല്‍ അമീര്‍ സ്കൂള്‍ അജ്മാന്, ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍, ദുബായ് ഗള്‍ഫ് മോഡല്‍ സ്കൂള്‍, അബുദാബി സണ്‍ റൈസ് സ്കൂള്‍ എന്നീ അഞ്ച് സ്കൂളുകളാണ് ജീപ്പാസ് യുഫെസ്റ്റ് കിരീടത്തിനായി ഫൈനലില്‍ ഏറ്റുമുട്ടുക. ഗ്രാന്‍ഡ് ഫിനാലേയില്‍ എത്തുന്നവര്‍ക്ക് ആയിരത്തില്‍പരം വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യവും മൽസരാർഥികൾക്ക് ഉച്ചഭക്ഷണവും എത്തിസലാത്ത് അക്കാദമിയില്‍ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.