ദുബൈ: സംസ്ഥാന സ്കൂൾ യുവജനോത്സവത്തിെൻറ അതേ മാതൃകയിൽ യു.എ.ഇയിലെ ഇന്ത്യന്‍ സ്കൂളുകളെ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന ജീപ്പാസ് യുഫെസ്റ്റ് കലോത്സവത്തിെൻറ ഗ്രാന്‍ഡ് ഫിനാലെ നാളെ ദുബൈ ഇത്തിസലാത്ത് അക്കാദമിയില്‍ നടക്കും. അയ്യായിരത്തില്‍ പരം മത്സരാര്‍ത്ഥികൾ പങ്കെടുക്കുന്ന യുഫെസ്റ്റിെൻറ രണ്ടാം എഡിഷനില്‍ ഫൈനല്‍ കിരീടം നേടാനുള്ള ആവേശകരമായ തയ്യാറെടുപ്പിലാണ് യു.എ.ഇ യിലെ പ്രധാന സ്കൂളുകള്‍.
നവംബർ 10 മുതൽ യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ അഞ്ചു ഘട്ടമായി നടന്ന മത്സരങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിഭകളാണ് ഗ്രാൻറ് ഫിനാലേയിൽ മാറ്റുരക്കുക. ഭരതനാട്യം, മോഹിനിയാട്ടം , മോണോആക്ട് , ലളിതഗാനം തുടങ്ങിയ വ്യക്തിഗത ഇനങ്ങളിലും , ഒപ്പന, തിരുവാതിരക്കളി, മാര്‍ഗ്ഗം കളി, നാടോടി നൃത്തം,ദഫ്മുട്ട് തുടങ്ങിയ സംഘഇനങ്ങളിലും മത്സരങ്ങള്‍ നടക്കും. പുതുതലമുറയുടെ ഉൗർജം ദൃശ്യമാവുന്ന സിനിമാറ്റിക് ഡാന്‍സ് മത്സരം ഒാരോ സോണൽ മത്സരങ്ങളിലും വൻ സദസ്സിനെയാണ് ആകർഷിച്ചത്.
യു.എ .ഇ യിലെ പ്രമുഖ പരസ്യ ഏജന്‍സിയായ ഇക്കുറ്റി പ്ലസ് അണിയിച്ചൊരുക്കുന്ന യുഫെസ്റ്റ് കലോത്സവത്തിെൻറ ഗ്രാന്‍ഡ് ഫിനാലെയിൽ നാട്ടില്‍ നിന്നെത്തുന്ന പ്രഗല്‍ഭ വിധികര്‍ത്താക്കളാണ് ജേതാക്കളെ തെരഞ്ഞെടുക്കുക. രജിസ്ട്രേഷൻ ഫീസില്ലാതെ,ജന്മനാട്ടില്‍ കിട്ടുന്ന അതേ കലാ അവസരങ്ങള്‍ നല്‍കി കൊണ്ട് പ്രതിഭകളെ കണ്ടെത്തുകയും മികച്ച സമ്മാനങ്ങൾ നൽകുകയും ചെയ്യുന്ന യു.എ.ഇയിലെ ഏറ്റവും വലിയ ഇന്ത്യൻ കലോത്സവം എന്ന പേര് യൂഫെസ്റ്റ് ഇതിനകം നേടിക്കഴിഞ്ഞു. ഗ്രാൻറ് ഫിനാലേ ദിനത്തിൽ ആയിരത്തിൽ പരം വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യവും മത്സരാർഥികൾക്ക് ഉച്ചഭക്ഷണവും ഇത്തിസലാത്ത് അക്കാദമിയിൽ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.