മലപ്പുറം സ്വദേശി അബൂദബിയിൽ നിര്യാതനായി

അബൂദബി: പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നയാൾ അബൂദബിയിൽ മരിച്ചു. മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് അരിയല്ലൂർ പരേതനായ അയിക്കര സീതിയുടെയും ആയിശയുടെയും മകൻ മുഹമ്മദ് (57) ആണ്​ മരിച്ചത്. 

35 വർഷമായി അബൂദബിയിൽ ജോലി ചെയ്ത്​ വരികയായിരുന്ന മുഹമ്മദ് ഖാലിദിയ്യയിലാണ് താമസം. ഏപ്രിൽ എട്ട്​ മുതൽ അബൂദബി അൽ ജസീറ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

ഭാര്യമാർ: ഫാത്തിമ, അസ്മ. മക്കൾ: സുഹൈർ, റാഷിദ്, അബ്​ദുസ്സമദ്, റാബിയ, സൈഫുന്നിസ. മരുമക്കൾ: മുസ്തഫ പുളിക്കൽ, റാഫി ഫറോക്ക്. 
സഹോദരങ്ങൾ: അബുബക്കർ (അബൂദബി ) ഫാത്തിമ, സൈനബ, പരേതയായ നഫീസ. മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം നടത്തിവരികയാണെന്ന്​ കെ.എം.സി.സി, ഇന്ത്യൻ ഇസ്​ലാമിക്​ സ​​െൻറർ ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - uae4

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.