അബൂദബി: ഏഴാമത് നാഷനൽ ജ്യോഗ്രഫിക് അബൂദബി ഫോേട്ടാഗ്രഫി മത്സരത്തിന് എൻട്രികൾ ക്ഷണിച്ചു. യുവ വിഭാഗം, ഫോേട്ടാ ഡോക്യുമെൻററി, പീപ്പ്ൾസ് ചോയ്സ് അവാർഡ് എന്നിവയിേലക്ക് എൻട്രി സമർപ്പിക്കാം.
17 വയസ്സിനും അതിന് താഴെയുള്ളവർക്കും യുവ വിഭാഗത്തിൽ പെങ്കടുക്കാം. ഫോേട്ടാ ഡോക്യുമെൻററി, പീപ്പ്ൾസ് ചോയ്സ് വിഭാഗങ്ങളിൽ പ്രായപരിധിയില്ല. ആഘോഷ നിമിഷങ്ങളുടെ രണ്ട് മുതൽ ആറ് ഫോേട്ടാകൾ 600 വാക്കിൽ കവിയാത്ത വിവരണത്തോടെയാണ് ഫോേട്ടാ ഡോക്യുമെൻറിയിലേക്ക് സമർപ്പിക്കേണ്ടത്. ഷോർട്ട് ലിസ്റ്റ് ചെയ്ത എൻട്രികൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് ജനങ്ങളുടെ വോട്ടിന് അനുസൃതമായാണ് പീപ്പിൾസ് ചോസ് അവാർഡിന് തെരഞ്ഞെടുക്കുക. മേയ് അവസാനം വരെ എൻട്രികൾ സമർപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.