Posted On
date_range Updated On
date_range യു.എ.ഇയിൽ വിസാ കാലാവധി നീട്ടി നൽകും
ദുബൈ: വിസിറ്റിങ് വിസകൾക്ക് പുറമെ താമസ വിസകളും മൂന്ന് മാസത്തേക്ക് നീട്ടാൻ യു.എ.ഇ മന്ത്രിസഭ തീരുമാനം. മാർച് ച് ഒന്നിന് അവസാനിച്ച താമസവിസകളാണ് മൂന്ന് മാസത്തേക്ക് നീട്ടുന്നത്. കാലാവധി അവസാനിക്കുന്ന മറ്റ് വാണിജ്യ രേഖകളും ഏപ്രിൽ ഒന്ന് മുതൽ മൂന്ന് മാസത്തേക്ക് നീട്ടാനും മന്ത്രിസഭ തീരുമാനം.
നേരത്തെ വിസിറ്റിങ് വിസ പുതുക്കി നൽകുമെന്ന് യു.എ.ഇ അറിയിച്ചിരുന്നു. തൊഴിലാളികളുടെയും വീട്ടുജോലിക്കാരുടെയും വിസ പുതുക്കാൻ മെഡിക്കൽ പരിശോധന ആവശ്യമില്ലെന്നും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൗജന്യമായി വിസ കാലാവധി നീട്ടാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.