സ്‌കൂളിലേക്കുള്ള യാത്ര; ഷാർജയിൽ പുതിയ നിയമങ്ങൾ

ഷാർജ: സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ഷാർജ എമിറേറ്റിലെ സ്കൂൾ ഗതാഗത പ്രവർത്തനങ്ങൾ നിയന്ത്രിക്ക ുന്നതിനെക്കുറിച്ച് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 2019 ലെ അഡ ്മിനിസ്ട്രേറ്റീവ് തീരുമാനം നമ്പർ (17) പുറപ്പെടുവിച്ചു. തീരുമാനമനുസരിച്ച്, ഷാർജ റോഡുകളിൽ ഗതാഗത അതോറിറ്റി അംഗീകാരമുള്ള ഓപ്പറേറ്റർമാർക്ക് മാത്രമേ സ്കൂൾ ഗതാഗത മേഖലയിൽ പ്രവർത്തനം നടത്താനാകൂ.

ഈ ചട്ടങ്ങളിൽ വ്യക്തമാക്കിയ വ്യവസ്ഥകൾക്ക് അനുസൃതമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ, സ്കൂൾ ഗതാഗത സേവനങ്ങൾ നൽകുവാനായി, ഓപ്പറേറ്റർമാരെ നിയമിക്കാവുന്നതാണ്. റോഡുകളിലെ ബസ് ഗതാഗത വ്യവസ്ഥകളും നിയന്ത്രണങ്ങളും നിശ്ചയിച്ച് ബസുകൾക്കും ഡ്രൈവർമാർക്കുമുള്ള അനുമതി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്.ആർ.ടി.എ) നൽകും. സ്കൂൾ ഗതാഗത പ്രവർത്തനം നടത്തുന്നതിനായി ഓപ്പറേറ്റർക്ക് പുതിയ വാണിജ്യ ലൈസൻസിന് അപേക്ഷിക്കാവുന്നതാണ്. സ്കൂൾ മേഖലയിലെ യാത്ര അപകട രഹിതമാക്കുവാനുള്ള തിരക്കിട്ട ശ്രമങ്ങളാണ് പുരോഗമിക്കുന്നത്.

Tags:    
News Summary - uae-use news-gufl news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.