അബൂദബി: അമാനത് നഗർ യൂനിറ്റ് (ചേപ്പാല) ദുബൈ മംസാർ പാർക്കിൽ മഹല്ല് സംഗമവും ഫുട്ബാൾ മത്സരവും സംഘടിപ്പിച്ചു. കെ.കെ. അൻവർ ഉൽഘാടനം നിർവഹിച്ചു. സയ്യിദ് സഹൽ മശ്ഹൂർ അവേലം അധ്യക്ഷത വഹിച്ചു. ഹാഫിസ് അബ്ദുൽ സത്താർ പ്രാർഥനക്ക് നേതൃത്വം നൽകി. സയ്യിദ് സഹൽ മശ്ഹൂർ അവേലം, കെ.കെ. മുനവ്വിർ, എ.പി. മുഹമ്മദ് അനസ്, കെ.കെ. ഫസൽ, വി. മുഹ്സിൻ തുടങ്ങിയവർ സംസാരിച്ചു.
ഏഴ് എമിറേറ്റുകളിൽനിന്നുമുള്ള അംഗങ്ങൾ പങ്കെടുത്തു. യു.എ.ഇയിൽ രണ്ട് പതിറ്റാണ്ട് പിന്നിട്ട അംഗങ്ങളെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.