ഉമ്മുല്‍ഖുവൈന്‍: ആസിഡ് ആക്രമണം നേരിട്ട യുവതികൾ ആത്മവിശ്വാസത്തോെട മുന്നേറി പുതു ചരിത്രം രചിച്ച കഥകൾ കേൾ ക്കാറുണ്ട് നമ്മൾ. ആസിഡ് വീണ് നശിച്ചിട്ടും മനുഷ്യർക്ക് മധുരം നൽകാൻ മറക്കാത്ത ഒരു പ്ലാവാണ് ഉമ്മുൽ ഖുവൈനിലെ താരം. മരുഭൂമിയിൽ ചക്ക കായ്ച്ചത് കഴിഞ്ഞ വർഷങ്ങളിൽ വാർത്തയായിരുന്നു. ജാഫര്‍ കരിങ്കല്ലത്താണി എന്നയാൾ വർഷങ്ങൾക്ക് മുൻപ് നട്ടു നനച്ച പ്ലാവ് അൽ റാഹ മാനേജർ ഹംസ കോട്ടുപുഴയുടെ നേതൃത്വത്തിൽ തയ്യൽ ജോലിക്കാരായ ഒരു പറ്റം പ്രകൃതി സ്നേഹികളാണ് സംരക്ഷിച്ചു വന്നിരുന്നത്.
അതിനിടെ ആരോ അബദ്ധത്തിൽ മരത്തിെൻറ മൂട്ടിൽ ആസിഡ് ഒഴിച്ചു. ഫലം മരമൊന്ന് പിണങ്ങി. മനുഷ്യർ എത്ര ക്രൂരമായി പെരുമാറിയാലും മരത്തിന് അതിനു കഴിയില്ലല്ലോ. പരിപാലിച്ചവർക്കും സുഹൃത്തുക്കൾക്കുമായി പത്തിൽ കുറവ് ചക്കകൾ ഇക്കുറിയും കായ്ച്ചു. കാഴ്ചയില്‍ ചെറിയ ചക്കയാണെങ്കിലും ആറു മാസം മതി പൂര്‍ണ്ണ വളര്‍ച്ച കൈവരിക്കാനെന്ന് പ്ലാവിന്റെ പരിപാലകര്‍ പറയുന്നു. തേന്‍ വരിക്കക്ക് സമാനമായ തേന്‍ പൂവന്‍ എന്ന പഴം ചക്കയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.