ദുബൈ: സോമാലിയൻ അതിർത്തിയിൽ റാഞ്ചപ്പെട്ട അൽ കൗസർ എന്ന ഇന്ത്യൻ ചരക്കു കപ്പൽ ഹൊബ്യോ തുറമുഖത്തിനടുത്തുള്ള എൽ ഹൂറിലെന്ന് വെളിപ്പെടുത്തൽ . സ്വയം ഭരണ മേഖലയായ ഗാൽമുഡുഗിനടുത്തുള്ള എൽ ഹൂറിൽ കപ്പൽ എത്തിയ വിവരം കപ്പൽ കൊള്ളസംഘത്തിൽപ്പെട്ട അവ് കൊംബേ എന്നയാളാണ് വാർത്താ ഏജൻസിയോട് വ്യക്തമാക്കിയത്. കിസ്മായുവിലുള്ള കപ്പലുടമയുമായി ചർച്ചകൾ നടത്തി വരുന്നുണ്ട്.
മോചന ദ്രവ്യമില്ലാതെ വിട്ടുകിട്ടണമെന്നാണ് അദ്ദേഹത്തിെൻറ ആവശ്യമെങ്കിലും പണം കൂടാതെ മോചനത്തിന് സാധ്യമല്ലെന്ന് തെൻറ സുഹൃത്തുക്കൾ അറിയിച്ചതായും അവ് കൊംബേ പറയുന്നു. ദുബൈയിൽ നിന്ന് പഞ്ചസാരയും േഗാതമ്പുമുൾപ്പെടെ പലവ്യഞ്ജനങ്ങളുമായി സോമാലിയൻ തുറമുഖ നഗരമായ ബൊസാസ്സോയിലേക്ക് പുറപ്പെട്ട കപ്പൽ റാഞ്ചിയത് സോമാലിയയിലെ പുൻറ്ലാൻറിൽ നിന്നുള്ള കൊള്ളക്കാരാണ് എന്ന് കരുതുന്നതായി ഗാൽമുഡുഗിലെ തുറമുഖ മന്ത്രി ബുർഹാൻ വർസാം പറഞ്ഞു. കഴിഞ്ഞ മാസം എണ്ണ ടാങ്കർ റാഞ്ചിയതും ഇവിടെ നിന്നുള്ള സംഘമായിരുന്നു. എന്നാൽ പുൻറ്ലാൻറിലെ കൊള്ള വിരുദ്ധ സംഘത്തിെൻറ മുൻ മേധാവി അബ്ദിറിസാഖ് മുഹമ്മദ് ദിറിർ ഇൗ വാദത്തെ തള്ളുന്നു. കപ്പൽ നിൽക്കുന്ന സ്ഥാനം പരിഗണിക്കുേമ്പാൾ കൊള്ളക്കാർ ഗാൽമുഡുഗിൽ നിന്നാവാമെന്ന് ഇദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.