ഇടിയും മിന്നലുമായി ‘തുലാവർഷം’

ഷാര്‍ജ: തിങ്കളാഴ്ച രാത്രി 11 മണിക്ക് ഷാര്‍ജ- മലീഹ റോഡിലൂടെ ഫുജൈറയിലേക്ക് പോകുമ്പോള്‍ ശക്തമായ കാറ്റില്‍ നദി പോലെ ഒഴുകുകയായിരുന്നു മണല്‍. കാവിനിറമാര്‍ന്ന മണല്‍ റോഡിലൂടെ ഒഴുകുന്നത് കൗതുകത്തോടെ ആസ്വദിക്കുമ്പോളാണ് ചരല്‍ വാരിവിതറിയ പോലെ മഴയത്തെുന്നത്. മഴയുടെ കൂടെ ഇടിയും മിന്നലുമത്തെിയപ്പോള്‍ നാട്ടിലെ തുലാവര്‍ഷ പ്രതീതി. റോഡിലൂടെ ഒഴുകിയിരുന്ന മണല്‍ മഴ വന്നതോടെ പിന്‍വാങ്ങി. മലീഹ റോഡില്‍ നിന്ന് ശൈഖ് ഖലീഫ ഫ്രിവേയിലത്തെിയപ്പോള്‍ മഴക്ക് ശക്തി കൂടി. ഇസ്ഫിനിയിലത്തെിയപ്പോള്‍ പെരുമഴ തുടങ്ങി. എന്നാല്‍ ഫുജൈറയിലേക്ക് പ്ര​േവശിച്ചപ്പോള്‍ അവിടെ മഴയുടെ ആരംഭമായിട്ടേയുള്ളു. കുറച്ച് നേരത്തെ ചാറലിന് ശേഷം ഫുജൈറയിലും പെരുമഴ തുടങ്ങി. തെരുവുകള്‍ വിജനമായി. ഷാര്‍ജയുടെ ഒട്ടുമിക്ക പ്രദേശങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചത്.
 ഒറ്റപ്പെട്ട അപകട വാര്‍ത്തകളും മഴയോടൊപ്പം എത്തി. ഷാര്‍ജ-മലീഹ റോഡില്‍ നിയന്ത്രണം വിട്ട വാഹനം റോഡി​​െൻറ മധ്യഭാഗത്തേക്ക് മറിഞ്ഞു. ഷാര്‍ജ റിങ് റോഡില്‍ നിന്ന് അജ്മാനിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് രാത്രി ശക്തമായ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. വ്യവസായ മേഖലകളിലെ ചെറിയ റോഡുകളിലും റൗണ്ടെബൗട്ടുകളിലും വെള്ളം നിറഞ്ഞു. ചൊവ്വാഴ്ച രാവിലെ നഗരസഭ ജീവനക്കാരത്തെിയാണ് വെള്ളക്കെട്ട് നീക്കം ചെയ്തത്. 
രാത്രി പ്രതീക്ഷിക്കാതെയത്തെിയ മഴയില്‍ ഏറെ ബുദ്ധിമുട്ടിയത് ദീര്‍ഘദൂര റോഡുകളില്‍ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന നഗരസഭകളിലെ ശുചീകരണ ജോലിക്കാരാണ്. കയറി നില്‍ക്കാന്‍ പോലും ഇടമില്ലാത്ത അവസ്ഥയിലായിരുന്നു ഇവര്‍. 

Tags:    
News Summary - uae rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.