സ്വകാര്യ കമ്പനികൾ സ്വദേശിവത്​കരണം  ശക്​തിപ്പെടുത്തി

അബൂദബി: യു.എ.ഇയിലെ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾ ഇൗവർഷം നടത്തിയ സ്വദേശികളുടെ നിയമന നിരക്കിൽ വൻ വർധന. രാജ്യത്തെ ധനകാര്യ സ്​ഥാപനങ്ങളും ബാങ്കുകളും 75 ദിവസം കൊണ്ട്​ ആയിരത്തോളം സ്വദേശികൾക്കാണ്​ ജോലി നൽകിയത്​. സർക്കാർ സ്വ​േദശിവത്​കരണ അജണ്ട വേഗത്തിലാക്കിയതി​​െൻറ ഭാഗമായാണ്​ സ്വകാര്യ കമ്പനികൾ യു.എ.ഇ പൗരന്മാരെ കൂടുതലായി നിയമിച്ചത്​. യു.എ.ഇയിലെ 36ഒാളം ബാങ്കുകൾ, 39 ഇൻഷുറൻസ്​ കമ്പനികൾ, 36 പണവിനിമയ സ്​ഥാപനങ്ങൾ തുടങ്ങിയവ ഇൗ വർഷം ഇതുവരെ 1,026 തസ്​തികകൾ സ്വദേശികൾക്കായി മാറ്റിവെച്ചിട്ടുണ്ട്​.
പുരുഷന്മാരും സ്​ത്രീകളുമടക്കം 914 സ്വദേശി പൗരന്മാർക്കാണ്​ സ്വകാര്യ കമ്പനികൾ നിയമനം നൽകിയിരിക്കുന്നതെന്നും ഇവരിൽ ഭൂരിപക്ഷവും ജോലിയിൽ പ്രവേശിച്ചതായും മാനവ വിഭവശേഷി–സ്വദേശിവത്കരണ മന്ത്രി സഖർ ബിൻ ഗോബാശ് സഈദ് ഗോബാശ് അറിയിച്ചു. സർക്കാർ സംവിധാനങ്ങളിലൂടെയാണ്​ ഇവർക്ക്​ നിയമനം നൽകിയത്​. മറ്റു കമ്പനിയുടമകളെയും സ്വദേശിവത്​കരണ പദ്ധതിയെ പിന്തുക്കണമെന്ന്​ ഒാർമിപ്പിക്കുകയാണ്​. യു.എ.ഇ പൗരന്മാർക്ക്​ ജോലി നൽകിയ ബാങ്കുകളും ധനകാര്യ സ്​ഥാപനങ്ങളും ​​രാജ്യത്തോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്തം തെളിയിച്ചുവെന്നും സഖർ ബിൻ ഗോബാശ് സഈദ് ഗോബാശ് കൂട്ടിച്ചേർത്തു. 
സ്വദേശിവത്​കരണത്തിന്​ സംഭാവനയർപ്പിച്ച കമ്പനികളെ മന്ത്രി ആദരിച്ചു. മാർച്ച്​ 16ന്​ ദുബൈ ഖിസൈസിലെ മന്ത്രാലയത്തി​​െൻറ തിയറ്ററിൽ നടന്ന പരിപാടിയിൽ കമ്പനി അധികൃതർക്ക്​ അവാർഡ്​ സമ്മാനിച്ചു.
സർക്കാർ പദ്ധതികളോട്​ സഹകരിച്ച്​ വിദഗ്​ധരായ യു.എ.ഇ പൗരന്മാർക്ക്​ ജോലി നൽകുന്നതിൽ യു.എ.ഇ എക്​സ്​ചേഞ്ച്​ വലിയ പങ്കുവഹിച്ചതായി കമ്പനി അധികൃതർ പറഞ്ഞു. സർക്കാറി​​െൻറ സംരംഭങ്ങളിലും സുസ്​ഥിരമായ ദേശീയ വികസനത്തിനുള്ള യു.എ.ഇ നേതാക്കളുടെ ആസൂത്രണങ്ങളിലും ഭാഗഭാക്കാകുമെന്ന്​ യു.എ.ഇ എക്​സ്​ചേഞ്ച്​ സി.ഇ.ഒ പ്രമോദ്​ മങ്ങാട്ട്​ പറഞ്ഞു.
അൽ അൻസാരി എക്​സ്​ചേഞ്ച്​ ജീവനക്കാരിൽ 11 ശതമാനം ഇപ്പോൾ സ്വദേശി പൗരന്മാരാണെന്നും ഇവരിൽ പലരും ഒമ്പത്​ വർഷത്തിലധികമായി കമ്പനിയിൽ പ്രവർത്തിച്ച്​ വരികയാണെന്നും ജനറൽ മാനേജർ റാശിദ്​ അലി അൽ അൻസാരി അറിയിച്ചു. ഉന്നത തസ്​തികളിൽ സ്വദേശി ഉദ്യോഗസ്​ഥരുടെ എണ്ണം വർധിപ്പിക്കാനും അവരുടെ തൊഴിൽ സംതൃപ്​തി ഉയർത്താനുമുള്ള ​പ്രയത്​നത്തിലാണെന്നും അദ്ദേഹം വിശദീകരിച്ചു. 
മാനവ വിഭവശേഷി–സ്വദേശിവത്കരണ മന്ത്രാലയത്തിൽ പേര് രജിസ്​റ്റർ ചെയ്ത സ്വദേശി തൊഴിൽരഹിതരുടെ എണ്ണം കണക്കിലെടുത്ത് യു.എ.ഇയിലെ തെരഞ്ഞെടുക്കപ്പെട്ട 250 കമ്പനികളിലെ മാനേജ്മ​െൻറ്, അഡ്മിനിസ്​േട്രറ്റീവ്, ടെക്നിക്കൽ പദവികളിൽ 75 ദിവസത്തിനകം 1,000 തൊഴിലന്വേഷകർക്ക് നിയമനം നൽകുന്നതിനുള്ള പദ്ധതി ഫെബ്രുവരി ആദ്യത്തിലാണ്​ മാനവ വിഭവശേഷി–സ്വദേശിവത്കരണ മന്ത്രാലയം ആവിഷ്​കരിച്ചത്​. പദ്ധതിയുമായി സഹകരിക്കുന്ന കമ്പനികൾക്ക് ഇൻസൻറീവ് അനുവദിക്കാനും മന്ത്രാലയം തീരുമാനിച്ചിരുന്നു.
രാജ്യത്തെ സ്വകാര്യ മേഖലയിൽ രണ്ട് വർഷത്തിനകം 3,000 സ്വദേശികൾക്ക് തൊഴിൽ നൽകാനാണ് മന്ത്രാലയം ലക്ഷ്യം വെക്കുന്നത്. 
യു.എ.ഇ പൗരന്മാർക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ ലഭ്യമാക്കുന്നതിനും ഇക്കാര്യത്തിൽ കമ്പനികളെ േപ്രാത്സാഹിപ്പിക്കുന്നതിനുള്ള വഴികൾ ആരായുന്നതിനുള്ള പൈലറ്റ് പദ്ധതി 2016 ഡിസംബറിൽ തന്നെ ആരംഭിച്ചിട്ടുണ്ട്. 
ഇതി​െൻറ തുടർച്ചയായാണ് സ്വദേശിവത്കരണം കൂടുതൽ വ്യാപിപ്പിക്കുന്ന തരത്തിലേക്ക് പദ്ധതി ആസൂത്രണം ചെയ്​തത്.

News Summary - uae private company

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.