ദുബൈ: യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഒമാൻ സന്ദർശിച്ചു. സലാലയിലെ റോയൽ വിമാനത്താവളത്തിലെത്തിയ പ്രസിഡന്റിനെ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് നേരിട്ടെത്തി സ്വീകരിച്ചു. ഇരുനേതാക്കളും സലാലയിലെ അൽ ഹുസ്ൻ കൊട്ടാരത്തിൽ കൂടിക്കാഴ്ച നടത്തി.വിവിധ മേഖലകളിൽ ഒമാനും യു.എ.ഇയും തമ്മിലുള്ള സഹകരണത്തിന്റെയും പങ്കാളിത്തത്തിന്റെയും പാതകൾ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചാണ് ചർച്ച നടന്നത്.
പരസ്പര താൽപര്യമുള്ള നിരവധി വിഷയങ്ങളിൽ, പ്രത്യേകിച്ച് പ്രാദേശിക സമാധാനവും സ്ഥിരതയും സംബന്ധിച്ച് ഇരു നേതാക്കളും അഭിപ്രായങ്ങൾ പങ്കുവെച്ചു. സുരക്ഷിതവും അന്തസ്സുള്ളതും സമൃദ്ധവുമായ ജീവിതത്തിനായുള്ള ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്ന സംരംഭങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള പരസ്പര സഹകരണം ഇരു നേതാക്കളും ഉറപ്പുനൽകി. ഒരുദിവസത്തെ സ്വകാര്യ സന്ദർശനം പൂർത്തിയാക്കി ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ സലാലയിൽനിന്ന് മടങ്ങുകയും ചെയ്തു. സലാലയിലെ എയർപോർട്ടിൽ നൽകിയ യാത്രയയപ്പിന് സുൽത്താൻ ഹൈതം ബിൻ താരിഖ് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.