അ​ജ്​​മാ​നി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​ക്ക് എ.​ഐ സം​വി​ധാ​നം


വാ​ഹ​ന പ​രി​ശോ​ധ​ന ഏഴുമി​നി​റ്റി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​കും

അ​ജ്മാ​ന്‍: ര​ജി​സ്ട്രേ​ഷ​ന്‍ പു​തു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ഹ​ന​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​ക്ക് എ.​ഐ സം​വി​ധാ​ന​മൊ​രു​ക്കി അ​ജ്മാ​ന്‍. ഇ​തി​നാ​യി പ്ര​ത്യേ​കം എ.​ഐ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള സ്മാ​ർ​ട്ട് ഇ​ൻ​സ്പെ​ക്ഷ​ൻ ലൈ​ന്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ വാ​ഹ​ന പ​രി​ശോ​ധ​ന 7 മി​നി​റ്റി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യും. ഏ​ക​ദേ​ശം 20 മി​നു​ട്ട് എ​ടു​ത്തി​രു​ന്ന പ്ര​വ​ര്‍ത്തി​യാ​ണ് കു​റ​ഞ്ഞ​ത്. പു​തി​യ എ.​ഐ സ്മാ​ർ​ട്ട് ഇ​ൻ​സ്പെ​ക്ഷ​ൻ ലൈ​ൻ ആ​രം​ഭി​ച്ച​തോ​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ 50 ശ​ത​മാ​നം കു​റ​വും വ​ന്നി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ളി​ലെ കാ​ര്യ​ക്ഷ​മ​ത​യും സേ​വ​ന വി​ത​ര​ണ​വും വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് നി​ർ​മ്മി​ത​ബു​ദ്ധി​യു​ടെ ഉ​പ​യോ​ഗം വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്​ അ​ജ്മാ​ൻ പൊ​ലീ​സ് ജ​ന​റ​ൽ ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് അ​വ​ത​രി​പ്പി​ച്ച പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​ണി​ത്. പ​രി​ശോ​ധ​ന​യു​ടെ ഒ​മ്പ​ത് ഘ​ട്ട​ങ്ങ​ൾ നാ​ലാ​യി വെ​ട്ടി​ക്കു​റ​ച്ചും മു​മ്പ് അ​ധി​ക സ​മ​യ​വും പ​രി​ശ്ര​മ​വും ആ​വ​ശ്യ​മാ​യി​രു​ന്ന മാ​നു​വ​ൽ ഡാ​റ്റ എ​ൻ​ട്രി നീ​ക്കം​ചെ​യ്തും പ​രി​ശോ​ധ​ന പ്ര​ക്രി​യ മാ​റി​യ​താ​യി വെ​ഹി​ക്കി​ൾ​സ് ലൈ​സ​ൻ​സി​ങ്​ വി​ഭാ​ഗം മേ​ധാ​വി മേ​ജ​ർ അ​ലി ബി​ൻ മു​ഹ​മ്മ​ദ് അ​ൽ നു​ഐ​മി പ​റ​ഞ്ഞു.

പു​തി​യ സം​വി​ധാ​ന​ത്തി​ന് കീ​ഴി​ൽ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ ഇ​നി പ​രി​ശോ​ധ​ന​ക്കി​ടെ വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്ന് പു​റ​ത്തു​ക​ട​ക്കേ​ണ്ട​തി​ല്ല. എ.​ഐ കാ​മ​റ​ക​ൾ ലൈ​സ​ൻ​സ് പ്ലേ​റ്റു​ക​ൾ സ്വ​യം സ്കാ​ൻ ചെ​യ്യു​ക​യും വാ​ഹ​ന​ത്തി​ന്റെ​യും ഉ​ട​മ​യു​ടെ​യും വി​വ​ര​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും ചെ​യ്യും. അം​ഗീ​കൃ​ത സ്മാ​ർ​ട്ട് ചാ​ന​ലു​ക​ൾ വ​ഴി​യാ​ണ് പേ​യ്‌​മെ​ന്റു​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. പ​രി​ശോ​ധ​ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ളി​ലേ​ക്ക് നേ​രി​ട്ട് ലി​ങ്ക് വ​ഴി ന​ൽ​കും. യു.​എ.​ഇ​യു​ടെ സ്മാ​ർ​ട്ട് ട്രാ​ൻ​സ്‌​ഫോ​ർ​മേ​ഷ​ൻ അ​ജ​ണ്ട​യെ പി​ന്തു​ണ​ക്കു​ന്ന​തി​നും പൊ​തു​ജ​ന​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​ന്ന വേ​ഗ​ത​യേ​റി​യ​തും എ​ളു​പ്പ​മു​ള്ള​തും കൂ​ടു​ത​ൽ വി​ശ്വ​സ​നീ​യ​വു​മാ​യ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നും നൂ​ത​ന ഡി​ജി​റ്റ​ൽ പ​രി​ഹാ​ര​ങ്ങ​ൾ തു​ട​ർ​ന്നും സേ​ന സ്വീ​ക​രി​ക്കു​മെ​ന്നും അ​ൽ നു​ഐ​മി വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - AI system for vehicle inspection in Ajman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-01 08:39 GMT