ഫി​ലി​പ്പ ഹാ​രി​സ​ണ്‍

പ്ര​കൃ​തി​യും പൈ​തൃ​ക​വും റാ​സ​ല്‍ഖൈ​മ​യു​ടെ ആ​ത്മാ​വ് -ഫി​ലി​പ്പ ഹാ​രി​സ​ണ്‍

റാ​സ​ല്‍ഖൈ​മ: എ​മി​റേ​റ്റി​ന്‍റെ പ​ര​മ്പ​രാ​ഗ​ത സം​സ്കാ​രം ഉ​യ​ര്‍ത്തി​പ്പി​ടി​ക്കു​ന്ന​തി​ല്‍ റാ​സ​ല്‍ഖൈ​മ ടൂ​റി​സം ഡെ​വ​ല​പ്പ്മെ​ന്‍റ് അ​തോ​റി​റ്റി (റാ​ക് ടി.​ഡി.​എ) പ്ര​ത്യേ​ക ശ്ര​ദ്ധ ന​ല്‍കു​ന്ന​താ​യി സി.​ഇ.​ഒ ഫി​ലി​പ്പ ഹാ​രി​സ​ണ്‍. ആ​സ്ത്രേ​ലി​യ​യി​ല്‍ വി​നോ​ദ വ്യ​വ​സാ​യ​ത്തെ ന​യി​ച്ചി​രു​ന്ന ഫി​ലി​പ്പ ഹാ​രി​സ​ണ്‍ റാ​ക് ടി.​ഡി.​എ സി.​ഇ.​ഒ​യാ​യി അ​ഞ്ച് മാ​സം പൂ​ര്‍ത്തി​യാ​യ വേ​ള​യി​ല്‍ പ്ര​മു​ഖ ഇം​ഗ്ളീ​ഷ് മാ​ധ്യ​മ​ത്തോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. റാ​സ​ല്‍ഖൈ​മ​യു​ടെ പ്ര​കൃ​തി സൗ​ന്ദ​ര്യം അ​തി​ശ​യി​പ്പി​ക്കു​ന്ന​താ​ണ്. മ​ല​നി​ര​ക​ള്‍, മ​രു​ഭൂ​മി, ക​ട​ല്‍, 7000 വ​ര്‍ഷ​ത്തെ വ്യാ​പാ​ര പാ​ര​മ്പ​ര്യം, സി​ല്‍ക്ക് റൂ​ട്ടി​ലെ പ്ര​ധാ​ന വ്യാ​പാ​ര കേ​ന്ദ്രം തു​ട​ങ്ങി​യ​വ ഇ​വി​ടെ ഒ​രു​മി​ക്കു​ന്നു. ആ​ഗോ​ള വി​നോ​ദ ഭൂ​പ​ട​ത്തി​ല്‍ പ്ര​ശ​സ്തി​യി​ലു​ള്ള ദു​ബൈ​യെ​യും അ​ബൂ​ദ​ബി​യെ​യും അ​നു​ക​രി​ക്കു​ന്ന​തി​ലു​പ​രി റാ​സ​ല്‍ഖൈ​മ​യു​ടെ ആ​ത്മാ​വാ​യ പ്ര​കൃ​തി-​പൈ​തൃ​ക-​പാ​ര​മ്പ​ര്യ​ങ്ങ​ളി​ല്‍ ഊ​ന്നി സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍ഷി​ക്കു​ന്ന​തി​നാ​ണ് റാ​ക് ടി.​ഡി.​എ ഊ​ന്ന​ല്‍. കു​റ​ഞ്ഞ ന​ഗ​ര സാ​ന്ദ്ര​ത, മ​ല​നി​ര​ക​ളു​ടെ ത​ണു​പ്പ്, നീ​ണ്ട ക​ട​ല്‍ തീ​ര​ങ്ങ​ള്‍, പൈ​തൃ​കം എ​ന്നി​വ റാ​സ​ല്‍ഖൈ​മ​യു​ടെ പ്ര​ത്യേ​ക​ത​ക​ളാ​ണെ​ന്നും അ​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ വ​ര്‍ഷം 13.5 ല​ക്ഷം രാ​ത്രി സ​ന്ദ​ര്‍ശ​ക​രെ സ്വീ​ക​രി​ച്ച റാ​സ​ല്‍ഖൈ​മ ടൂ​റി​സം വ​രു​മാ​ന​ത്തി​ല്‍ 12 ശ​ത​മാ​നം വ​ര്‍ധ​ന കൈ​വ​രി​ച്ചു. 2027ല്‍ ​തു​റ​ക്കു​ന്ന യു.​എ.​ഇ​യി​ലെ ആ​ദ്യ സം​യോ​ജി​ത ഗെ​യി​മി​ങ് റി​സോ​ര്‍ട്ടാ​യ വി​ന്‍ അ​ല്‍ മ​ര്‍ജാ​ന്‍ ഐ​ല​ന്‍റ് വ​ള​ര്‍ച്ച​ക്ക് വേ​ഗം ന​ല്‍കും. മൂ​ന്ന് വ​ര്‍ഷ​ത്തി​ന​കം ഹോ​ട്ട​ല്‍ മു​റി​ക​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​ക്കും. 2030ഓ​ടെ സ​ന്ദ​ര്‍ക​രു​ടെ എ​ണ്ണം മൂ​ന്നി​ര​ട്ടി​യാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. റാ​സ​ല്‍ഖൈ​മ​യു​ടെ വി​നോ​ദ വ​രു​മാ​ന​ത്തി​ല്‍ സ​ഊ​ദി അ​റേ​ബ്യ നി​ര്‍ണാ​യ​ക മേ​ഖ​ല​യാ​ണ്. റ​ഷ്യ, ക​സാ​ഖി​സ്താ​ന്‍, സി.​ഐ.​എ​സ് രാ​ജ്യ​ങ്ങ​ളും റാ​ക് വി​നോ​ദ വി​പ​ണി​ക്ക് ഊ​ര്‍ജ​മേ​കു​ന്നു. റ​ഷ്യ​യി​ല്‍ നി​ന്നു​ള്ള സ​ന്ദ​ര്‍ശ​ക​ര്‍ 20 ശ​ത​മാ​നം വ​ര്‍ധി​ച്ച​പ്പോ​ള്‍ വ​രു​മാ​ന​ത്തി​ല്‍ 40 ശ​ത​മാ​നം വ​ര്‍ധ​ന രേ​ഖ​പ്പെ​ടു​ത്തി. ജ​ര്‍മ​നി, യു.​കെ തു​ട​ങ്ങി​യ​വും പ്ര​ധാ​ന വി​പ​ണി​ക​ളാ​ണ്. ഭാ​വി​യി​ല്‍ ഇ​ന്ത്യ​യും ചൈ​ന​യും വ​ലി​യ സാ​ധ്യ​ക​ള്‍ തു​റ​ക്കു​മെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

റാ​സ​ല്‍ഖൈ​മ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം ക​ഴി​ഞ്ഞ വ​ര്‍ഷം ആ​ദ്യ​മാ​യി ഒ​രു ദ​ശ​ല​ക്ഷം യാ​ത്രി​ക​രെ സ്വീ​ക​രി​ച്ചു. സ​ഊ​ദി അ​റേ​ബ്യ, ഇ​ന്ത്യ തു​ട​ങ്ങി​യി​ട​ങ്ങ​ളി​ലേ​ക്ക് സ​ര്‍വീ​സു​ണ്ട്. പോ​ള​ണ്ട്, റു​മാ​നി​യ, റ​ഷ്യ, ഉ​സ്ബെ​സ്ക്കി​സ്താ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് ചാ​ര്‍ട്ട​ര്‍ സേ​വ​ന​ങ്ങ​ളു​ണ്ട്. മ​ര്‍ജാ​ന്‍ ഐ​ല​ന്‍റി​ല്‍ നി​ര​വ​ധി റി​സോ​ര്‍ട്ടു​ക​ള്‍ നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​യി. പ​ല​തും നി​ര്‍മാ​ണ ഘ​ട്ട​ത്തി​ലാ​ണ്. പ്ര​ശ​സ്ത​മാ​യ പ​ല ബ്രാ​ന്‍ഡു​ക​ളും അ​ടു​ത്ത വ​ര്‍ഷം പ്ര​വ​ര്‍ത്തി​ച്ച് തു​ട​ങ്ങും. റാ​സ​ല്‍ഖൈ​മ​യെ ലോ​കോ​ത്ത​ര ല​ക്ഷ്യ​സ്ഥാ​ന​മാ​ക്കു​ന്ന​തി​നൊ​പ്പം ത​ദ്ദേ​ശീ​യ​ര്‍ക്കും അ​ഭി​മാ​ന​ത്തോ​ടെ ജീ​വി​തം സാ​ധ്യ​മാ​ക്കു​ന്ന​യി​ട​മാ​യി മേ​ഖ​ല നി​ല​നി​ല്‍ക്ക​ണം. ഇ​ത് ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​ന്​ വേ​ഗ​ത്തി​ലു​ള്ള വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ കു​റ്റ​മ​റ്റ മാ​സ്റ്റ​ര്‍ പ്ലാ​നി​ങ്ങി​ലൂ​ടെ​യാ​ണ് പ്ര​യോ​ഗ​വ​ത്ക​രി​ക്കു​ന്ന​ത്. എ​മി​റേ​റ്റി​ന്‍റെ പൈ​തൃ​ക​ത്തി​ന് ന​ല്‍കു​ന്ന പ്രാ​ധാ​ന്യം ഈ​ന്ത​പ്പ​ഴം, തേ​ന്‍, കാ​ര്‍ഷി​ക ടൂ​റി​സം തു​ട​ങ്ങി​യ മേ​ഖ​ല​ക​ള്‍ക്കും ന​ല്‍കു​മെ​ന്നും ഫി​ലി​പ്പ ഹാ​രി​സ​ണ്‍ തു​ട​ര്‍ന്നു.

Tags:    
News Summary - Nature and heritage are the soul of Ras Al Khaimah - Philippa Harrison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-01 08:39 GMT