ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ​യി​ൽ ന​ട​ന്ന ‘ഇ​ന്നൊ​വേ​ഷ​ൻ ലാ​ബി​ൽ’ പ​ങ്കെ​ടു​ത്ത ഉ​ദ്യോ​ഗ​സ്ഥ​ർ

മി​ക​ച്ച തൊ​ഴി​ൽ സാ​ഹ​ച​ര്യം ഒ​രു​ക്കാ​ൻ ‘ഇ​ന്നൊ​വേ​ഷ​ൻ ലാ​ബ്’

ദു​ബൈ: ടാ​ല​ന്‍റ്​ മാ​നേ​ജ്‌​മെ​ന്‍റ്​ രം​ഗ​ത്ത് മി​ക​വ് പു​ല​ർ​ത്തു​ന്ന​തി​നും സ​ർ​ക്കാ​ർ തൊ​ഴി​ൽ മേ​ഖ​ല​യി​ൽ വൈ​വി​ധ്യം, തു​ല്യ​ത, ഉ​ൾ​ക്കൊ​ള്ള​ൽ എ​ന്നീ ആ​ശ​യ​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​മാ​യി ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ പ്ര​ത്യേ​ക ‘ഇ​ന്നൊ​വേ​ഷ​ൻ ലാ​ബ്’ സം​ഘ​ടി​പ്പി​ച്ചു. സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന മി​ക​വ് വ​ർ​ദ്ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജി.​ഡി.​ആ​ർ.​എ​ഫ്.​എ ആ​സ്ഥാ​ന​ത്താ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്.

‘എ​ല്ലാ​വ​രേ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന തൊ​ഴി​ൽ സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക്... വൈ​വി​ധ്യ​ത്തി​ലൂ​ടെ മി​ക​വി​ലേ​ക്ക്’ എ​ന്ന പ്ര​മേ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ജി.​ഡി.​ആ​ർ.​എ​ഫ്.​എ ഉ​ദ്യോ​ഗ​സ്ഥ​രും ദു​ബൈ സ​ർ​ക്കാ​രി​ലെ വി​വി​ധ വ​കു​പ്പു​ക​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു. തൊ​ഴി​ൽ മേ​ഖ​ല​യി​ൽ എ​ല്ലാ​വ​ർ​ക്കും തു​ല്യ അ​വ​സ​ര​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ക, ടാ​ല​ന്‍റ്​ മാ​നേ​ജ്‌​മെ​ന്‍റ്​ സം​വി​ധാ​ന​ത്തി​ൽ സു​താ​ര്യ​ത കൊ​ണ്ടു​വ​രി​ക, ഭാ​വി​യി​ലെ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടാ​ൻ ജീ​വ​ന​ക്കാ​രെ സ​ജ്ജ​രാ​ക്കു​ക എ​ന്നി​വ​യാ​യി​രു​ന്നു ലാ​ബി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ൾ. ദു​ബൈ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ കാ​ഴ്ച​പ്പാ​ടി​ന​നു​സ​രി​ച്ച്, തു​ല്യ​ത​യി​ലും മെ​റി​റ്റി​ലും അ​ധി​ഷ്ഠി​ത​മാ​യ ഒ​രു സ​ർ​ക്കാ​ർ തൊ​ഴി​ൽ സാ​ഹ​ച​ര്യം കെ​ട്ടി​പ്പ​ടു​ക്കാ​നാ​ണ് ജി.​ഡി.​ആ​ർ.​എ​ഫ്.​എ ശ്ര​മി​ക്കു​ന്ന​തെ​ന്ന് ഹ്യൂ​മ​ൻ റി​സോ​ഴ്‌​സ് ആ​ൻ​ഡ് ഫി​നാ​ൻ​ഷ്യ​ൽ സെ​ക്ട​ർ അ​സി. ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മേ​ജ​ർ ജ​ന​റ​ൽ അ​വ​ദ് മു​ഹ​മ്മ​ദ് അ​ൽ ഹു​മൈ​രി പ​റ​ഞ്ഞു. മി​ക​ച്ച ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ടെ​ത്തു​ന്ന​തി​നും അ​വ​രെ നി​ല​നി​ർ​ത്തു​ന്ന​തി​നും പു​തി​യ രീ​തി​ക​ൾ സ​ഹാ​യ​ക​മാ​കും. സ്ഥാ​പ​ന​പ​ര​മാ​യ അ​വ​ബോ​ധം, ഭ​ര​ണം, സ്വാ​ധീ​ന​ത്തി​ന്‍റെ അ​ള​വ് പ​രി​ശോ​ധി​ക്ക​ൽ, തു​ല്യ​മാ​യ ശാ​ക്തീ​ക​ര​ണം, ഡി​ജി​റ്റ​ൽ മാ​റ്റ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചു​ള്ള ഭാ​വി സ​ജ്ജീ​ക​ര​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ഊ​ന്നി​യാ​യി​രു​ന്നു ഇ​ന്നൊ​വേ​ഷ​ൻ ലാ​ബി​ലെ ച​ർ​ച്ച​ക​ൾ. സെ​ഷ​നു​ക​ൾ വി​ല​യി​രു​ത്തി​യ ബ്രി​ഗേ​ഡി​യ​ർ സ​മ​ദ് ഹു​സൈ​ൻ സു​ലൈ​മാ​ൻ അ​ൽ ബ​ലൂ​ഷി, ലാ​ബി​ൽ ഉ​യ​ർ​ന്നു​വ​ന്ന നി​ർ​ദ്ദേ​ശ​ങ്ങ​ൾ പ്രാ​യോ​ഗി​ക​മാ​യി ന​ട​പ്പി​ലാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ പ​ഠ​ന​ങ്ങ​ൾ ന​ട​ത്താ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി. യു​എ​ഇ​യു​ടെ ‘നാ​ഷ​ണ​ൽ സ്ട്രാ​റ്റ​ജി ഫോ​ർ ടാ​ല​ന്‍റ്​ അ​ട്രാ​ക്ഷ​ൻ ആ​ൻ​ഡ് റീ​റ്റെ​ൻ​ഷ​ൻ 2031’ എ​ന്ന ല​ക്ഷ്യ​ത്തി​ന് ഈ ​നീ​ക്കം വ​ലി​യ സം​ഭാ​വ​ന ന​ൽ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ച​ർ​ച്ച​ക​ളി​ൽ ഉ​രു​ത്തി​രി​ഞ്ഞ ആ​ശ​യ​ങ്ങ​ൾ വൈ​കാ​തെ ത​ന്നെ പു​തി​യ പ​ദ്ധ​തി​ക​ളാ​യി ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ജി.​ഡി.​ആ​ർ.​എ​ഫ്.​എ അ​റി​യി​ച്ചു.

Tags:    
News Summary - ‘Innovation Lab’ to create a better working environment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-01 08:39 GMT