ദുബൈ: റമദാനിൽ എമിറേറ്റ്സ് പോസ്റ്റിെൻറ പ്രവർത്തന സമയത്തിൽ മാറ്റം. ശനി മുതൽ വ്യാഴം വരെ രാവിലെ ഒമ്പതു മണിക്ക് തുറക്കുന്ന പോസ്റ്റ് ഒാഫിസുകൾ ഉച്ചക്ക് രണ്ടു വരെയാണ് പ്രവർത്തിക്കുക. സാധാരണ പ്രവർത്തി സമയം മൂന്നു മണി വരെ ആയിരുന്നു. എന്നാൽ ജനങ്ങൾക്ക് ഇതുമൂലം ബുദ്ധിമുട്ടുണ്ടാവുന്നത് ഒഴിവാക്കാൻ ചില പോസ്റ്റ് ഒഫീസുകൾ വൈകീട്ട് ആറു വരെ പ്രവർത്തിക്കും. വൈകിട്ട് ആറു വരെ പ്രവർത്തിക്കുന്ന പോസ്റ്റോഫീസുകൾ ഇനി പറയുന്നവയാണ്.
അബൂദബി: സെൻട്രൽ പോസ്റ്റ് ഒാഫിസ്, ഹംദാൻ, എയർപോർട്ട്, മുസ്സഫ, മുസ്സഫ ഷാബിയ, അൽ ഫലാഹ്, ബനിയാസ്, ടൂറിസ്റ്റ് ക്ലബ് , അൽ െഎൻ: സെൻട്രൽ പോസ്റ്റ് ഒാഫിസ്, അൽ സിനൈയ
ദുബൈ: കറാമയിലെ സെൻട്രൽ പോസ്റ്റ് ഒാഫിസ്, ദേരയിലെ ക്രീക്ക്, മെയിൻ പോസ്റ്റ് ഒാഫിസുകൾ, സത്വ, ജുമൈറ, റാശിദീയ, ഹൂർ അൽ അൻസ്
ഷാർജ: സെൻട്രൽ പോസ്റ്റ് ഒാഫിസ്, കോർണിഷ്, അൽ വഹ്ദ, അൽ ഖാൻ, ഗുവൈർ, മൊയീലി, ഷാർജ ഇൻഡസ്ട്രിയൽ അജ്മാൻ: സെൻട്രൽ പോസ്റ്റ് ഒാഫിസ്, അൽ മദാം, അജ്മാൻ ഇൻഡസ്ട്രിയൽ, മുശൈരിഫ്, അൽ സഹ്റ
ഉമ്മുൽ ഖുവൈൻ: സെൻട്രൽ പോസ്റ്റ് ഒാഫിസ്, ഇൻഡസ്ട്രിയൽ
റാസൽ ഖൈമ: സെൻട്രൽ പോസ്റ്റ് ഒാഫിസ്, നഖീൽ, ഒറൈബി
ഫുൈജറ: സെൻട്രൽ പോസ്റ്റ് ഒാഫിസ്, ഖോർഫക്കാൻ, ദിബ്ബ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.