ദുബൈ: യു.എ.ഇ സർക്കാറിെൻറ എല്ലാ സേവനങ്ങളും ഒരേ കുടക്കീഴിൽ ലഭ്യമാക്കുന്ന യു.എ.ഇ പാസ് (UAEPASS) ഉടൻ പൂർണസജ്ജമാകുമെന്ന് അധികൃതർ അറിയിച്ചു. ഇതോടെ യു.എ.ഇ പൗരന്മാർക്കും പ്രവാസികളുൾപ്പെടെയുള്ള താമസക്കാർക്കും യു.എ.ഇ പാസ് അത്യന്താപേക്ഷിതമാകും. നിലവിൽ യു.എ.ഇ പാസ് ലഭ്യമാണെങ്കിലും എല്ലാ സേവനങ്ങളും തുടങ്ങിയിട്ടില്ല.സർക്കാർ ഒാഫിസുകൾ സന്ദർശിക്കുന്നതും വരിനിൽക്കുന്നതും ഇതോടെ അവസാനിക്കും. ഫോൺ ബിൽ, പാർക്കിങ് ഫീസ്, വൈദ്യുതി ബിൽ തുടങ്ങിയവയെല്ലാം ഇതുവഴി അടക്കാനാകും. ഒാരോ സർക്കാർ വകുപ്പുകളുടെ സൈറ്റുകളുടെയും സേവനം ലഭിക്കാൻ നിലവിൽ വിവിധ യൂസർ നെയിമുകളും പാസ്വേഡും വേണം.
യു.എ.ഇ പാസ് വരുന്നതോടെ ഒറ്റ യൂസർനെയിമിൽ എല്ലാ സേവനങ്ങളും വിരൽതുമ്പിലെത്തും. 2018ലാണ് യു.എ.ഇ സർക്കാർ യു.എ.ഇ പാസ് പ്രഖ്യാപിക്കുന്നത്. എല്ലാ സേവനങ്ങളും ഡിജിറ്റലാക്കാനുള്ള യു.എ.ഇയുെട വിഷൻ 2021െൻറ ഭാഗമായാണ് പദ്ധതി ആസൂത്രണം ചെയ്തത്. 5000ത്തിലേറെ വരുന്ന സർക്കാർ സർവിസുകൾ ഒറ്റ യൂസർനെയിമിൽ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. നിലവിൽ ദുബൈ െഎ.ഡി വഴി ഇത്തരം സേവനങ്ങൾ നടക്കുന്നുണ്ട്. എന്നാൽ, എല്ലാ എമിറേറ്റുകളിലെയും സേവനങ്ങൾ ഒരു കുടക്കീഴിലാക്കാനാണ് യു.എ.ഇ പാസ് നടപ്പാക്കുന്നത്. വിസ അപേക്ഷ, വസ്തു ഇടപാടുകൾ, നിയമ നടപടികൾ, പിഴ അടക്കൽ തുടങ്ങിയ സേവനങ്ങളെല്ലാം യു.എ.ഇ പാസിൽ ലഭ്യമാവും. മൊബൈലിൽ യു.എ.ഇ പാസ് എന്ന ആപ് ഡൗൺലോഡ് ചെയ്താൽ സേവനം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.