ഇന്ത്യക്ക്​ യു.എ.ഇയുടെ സഹായം; ഓക്​സിജൻ കണ്ടയ്​നറുകൾ അയച്ചു

ദുബൈ: സൗദിക്ക്​ പിന്നാലെ ഇന്ത്യയി​ലേക്ക്​ ഓക്​സിജൻ കണ്ടയ്​നറുകൾ അയച്ച്​ യു.എ.ഇയും. തിങ്കളാഴ്​ച രാത്രിയാണ്​ ഇന്ത്യയിൽ നിന്നെത്തിയ വിമാനത്തിൽ ക്രയോജനിക്​ ഓക്​സിജൻ കണ്ടയ്​നറുകൾ അയച്ചത്​. ഇക്കാര്യം യു.എ.ഇയിലെ ഇന്ത്യൻ അംബാസിഡർ പവൻ കപൂർ സ്​ഥിരീകരിച്ചു.

എയർഫോഴ്​സി​െൻറ സി 17 വിമാനത്തിലാണ്​ ഓക്​സിജൻ അയച്ചത്​. കഴിഞ്ഞ ദിവസം സൗദിയിൽ നിന്ന്​ 80 മെട്രിക്​ ടൺ ലിക്വിഡ്​ ഓക്​സിജനും നാല്​ ഐ.എസ്​.ഒ ക്രയോജനിക്​ ടാങ്കുകളും അയച്ചിരുന്നു.

യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ്​ അബ്​ദല്ല ബിൻ സായിദ്​ ആൽ നെഹ്​യാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്​. ജയ്​ശങ്കറുമായി ഫോണിൽ വിളിച്ച്​ സംസാരിച്ച്​ പിന്തുണ അറിയിച്ചു. ഇതിന്​ പിന്നാലെയാണ്​ കണ്ടയ്​നറുകൾ അയക്കാനുള്ള വിമാനം ഇന്ത്യയിൽ നിന്ന്​ ദുബൈയിലെത്തിയത്​. യു.എ.ഇയുടെ സ്​നേഹത്തിനും പിന്തുണക്കും നന്ദി അറിയിക്കുന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്​. ജയ്​ശങ്കർ ട്വിറ്ററിൽ കുറിച്ചു.

Tags:    
News Summary - UAE Oxygen assistance to India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.