അബൂദബി: അബൂദബിയിൽ ഒരാഴ്ച്ച മുമ്പ് മരണപ്പെട്ട ഹൈദരബാദ് സ്വദേശിനിയുടെ മൃതദേഹം കെ.എം.സി.സി പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് നാട്ടിലെത്തിച്ചു. വീട്ടുജോലി ചെയ്തുവന്നിരുന്ന ഗോദാവരി ജില്ലയിലെ പുഷ്പാവതി (52) പെരുന്നാൾ ദിനത്തിലാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ബന്ധുക്കളോ നാട്ടുകാരോ ഇവിടെ ഇല്ലാത്തതിനാൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിനോ നിയമ നടപടികൾ പൂർത്തിയാക്കാനോ ആളില്ലാത്ത അവസ്ഥയായിരുന്നു വിവരമറിഞ്ഞ ഇന്ത്യൻ എമ്പസി അധികൃതർ കെ.എം.സി.സി പബ്ലിക് റിലേഷൻ സെക്രട്ടറി എം.എം നാസറിനെ കാര്യങ്ങൾ ധരിപ്പിക്കുകയും നാസറും പ്രവർത്തകരും അബൂദബി ശൈഖ് ഖലീഫ ആശുപത്രിയിലെത്തി നിയമ നടപടികൾ പൂർത്തിയാക്കുകയുമായിരുന്നു. ഇന്ന് പുലർച്ചെ അബൂദബിയിൽ നിന്ന് ഹൈദരബാദിൽ പോയ എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം നാട്ടിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.