ദുബൈ: ഉൽപാദന മേഖലയിലെ കയറ്റുമതി മൂല്യത്തിൽ അറബ് ലോകത്ത് യു.എ.ഇ ഒന്നാമത്. അറബ് മോണിറ്ററി ഫണ്ടിന്റെ (എ.എം.എഫ്) കണക്കനുസരിച്ച് 2021ൽ 142.5 ശതകോടി ഡോളറിന്റെ കയറ്റുമതിയാണ് യു.എ.ഇ നടത്തിയത്. അറബ് ലോകത്തെ ഉൽപാദന മേഖലയിലെ ആകെ കയറ്റുമതിയുടെ 43.9 ശതമാനവും യു.എ.ഇയാണ് നടത്തിയതെന്നും എ.എം.എഫിന്റെ അറബ് സാമ്പത്തിക റിപ്പോർട്ടിൽ പറയുന്നു.
അറബ് രാജ്യങ്ങൾക്കിടിയിൽ 2021ൽ ആകെ 325 ശതകോടി ഡോളറിന്റെ കയറ്റുമതിയാണ് ഉൽപാദന മേഖലയിലുണ്ടായത്. 2020നെ അപേക്ഷിച്ച് 33.2 ശതമാനമാണ് വളർന്നത്. 2020ൽ ഇത് 244 ശതകോടി ഡോളറായിരുന്നു. കഴിഞ്ഞവർഷം യു.എ.ഇ കഴിഞ്ഞാൽ രണ്ടാം സ്ഥാനത്ത് സൗദിയാണ്. മൊറോക്കോ (6.1 ശതമാനം), ഈജിപ്ത് (6.1), തുനീഷ്യ (4), ബഹ്റൈൻ (2.2), ജോർഡൻ (2.1), കുവൈത്ത് (2), അൽജീരിയ (1.1), ലബനാൻ (0.8), ലിബിയ (0.5), ഫലസ്തീൻ (0.5), ജിബൂതി (0.5), ഇറാഖ് (0.1) ശതമാനം വീതമാണ് കയറ്റുമതി ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.